നിങ്ങൾ ഇന്ദ്രൻസ് ചേട്ടനെ വിലകുറച്ച് കണ്ടതായാണ് തനിക്ക് ഫീൽ ചെയ്തതെന്ന് ആരാധകൻ; ‘സ്വന്തം സഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിന്’ – കമന്റ് ബോക്സിൽ നാദിർഷ

ജയസൂര്യയെ നായകനാക്കി സംവിധായകൻ നാദിർഷ ഒരുക്കിയ ചിത്രമായിരുന്നു ഈശോ. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം ഒക്ടോബർ അഞ്ചു മുതൽ സോണി ലിവിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈശോയിൽ നടൻ ഇന്ദ്രൻസും അഭിനയിക്കുന്നുണ്ട്. എന്നാൽ, ഇന്ദ്രൻസിന്റെ കഥാപാത്രം ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റ് ചെയ്യേണ്ടതാണെന്നും അത്ര ചെറിയ കഥാപാത്രമാണെന്നും ചില സിനിമ ഗ്രൂപ്പുകളിൽ ചർച്ച വന്നിരുന്നു. സിനിഫെൽ ഗ്രൂപ്പിൽ ഇത്തരത്തിൽ പരാതി ഉന്നയിച്ച ആൾക്ക് കമന്റ് ബോക്സിൽ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ നാദിർഷ.

Jayasurya – Nadhirshah movie Eesho gets Clean U certificate

‘പ്രിയപ്പെട്ട നാദിക്കാ… ഈശോ സിനിമ കണ്ടു. സിനിമ ഇഷ്ടമായിപക്ഷേ ഇന്ദ്രൻസ് ചേട്ടൻ… മലയാളികൾ ഒരേ സ്വരത്തിൽ എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കലാകാരൻ. കോമഡിയിലൂടെ വന്നു വില്ലനായും നായകനായും സ്വഭാവനടനായും നമ്മുടെ മനസ്സിലേക്ക് കുടിയേറിയ കലാകാരൻ. രണ്ട് തവണ സംസ്ഥാന പുരസ്‌കാരം നേടിയ നടൻ… Shanghai international film festival ൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട സിനിമയിൽ പ്രധാനവേഷം ചെയ്ത നടൻ. എളിമയുടെ അങ്ങേ അറ്റമാണ് ഇന്ദ്രൻസ് ചേട്ടൻ. ഇന്ന് ആദ്യ സിനിമ ഹിറ്റ്‌ ആവുമ്പോഴേക്കും വീട്ടിൽ നിന്ന് ലൊക്കേഷനിലേക്ക് കാർ വേണം എന്ന് നിർബന്ധം പിടിക്കുന്ന ആർട്ടിസ്റ്റുകൾ ഉള്ള കാലത്ത് കാർ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞാലും ട്രെയിൻ മതി എന്ന് പറയുന്ന, 1st AC ബുക്ക്‌ ചെയ്യാം എന്ന് പറയുമ്പോൾ സ്ലീപ്പർക്ലാസ് മതി എന്ന് പറയുന്ന( പേർസണൽ അനുഭവം )അത്രയും down to earth ആയ മനുഷ്യനാണെന്ന് കരുതി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ വെച്ച് ചെയ്യേണ്ട ഒരു സീനിൽ അദ്ദേഹത്തെപ്പോലൊരു നടനെ കൊണ്ട് അഭിനയിപ്പിച്ചത് എന്തിനാണ് നദിർഷാ ഭായ്? ഏത് ചെറിയ വേഷം കൊടുത്താലും അദ്ദേഹം ചെയ്യും. ഒരു പക്ഷേ നിങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയായത് കൊണ്ടാവാം. എന്നാലും ഇത് മോശമായിപ്പോയി നാദിക്കാ. സത്യത്തിൽ നിങ്ങൾ ഇന്ദ്രൻസ് ചേട്ടനെ വിലകുറച്ച് കണ്ടതായാണ് എനിക്ക് feel ചെയ്തത്. അല്പം പ്രാധാന്യമുള്ള ഒരു വേഷം അദ്ദേഹത്തിന് നൽകിയിരുന്നെങ്കിൽ എന്ന് തോന്നിപോയി..’ – വിഷ്ണു എന്ന വ്യക്തി നാദിർഷയെ അഭിസംബോധന ചെയ്തു കൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇത്.

ഇതിനാണ് കമന്റ് ബോക്സിൽ നാദിർഷ മറുപടി നൽകിയത്. മറുപടി ഇങ്ങനെ, ‘ബ്രദർ, ഇന്ദ്രൻസ് ചേട്ടനും ഞാനും തമ്മിലുള്ള ബന്ധം മാനത്തെ കൊട്ടാരം മുതൽ തുടങ്ങിയതാണ്. എന്റെ സ്വന്തം സഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിന്. ഞാൻ ഇതിന് മുമ്പ് ചെയ്ത പല ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ വിളിച്ചിട്ട് അദ്ദേഹത്തിന് വരാൻ സാധിച്ചില്ല അതുകൊണ്ട് ഈ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ചേട്ടൻ വന്ന് അഭിനയിച്ചത്. അത് റോളിൻറെ നീളം നോക്കിയല്ല ബന്ധങ്ങളുടെ ആഴം കൊണ്ട് വന്നതാണ്.’ – നാദിർഷയുടെ മറുപടിക്ക് നിരവധി പേരാണ് ലൈക്ക് രേഖപ്പെടുത്തിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago