പ്രേക്ഷകരെ പിടിച്ചിരുത്തി റോഷാക്ക്, നായകനെ വീട്ടിലെത്തി കണ്ട് സംവിധായകനും സംഘവും, സന്തോഷം പങ്കുവെച്ച് മമ്മൂട്ടിയും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം പങ്കുവെയ്ക്കാൻ സംവിധായകൻ നിസാം ബഷീർ മമ്മൂട്ടയുടെ വീട്ടിലെത്തി. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്റെ മികച്ച മേക്കിങ്ങും മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ അസാധ്യ പ്രകടനവും ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയെ കാണാൻ സംവിധായകനും കൂട്ടരും മമ്മൂട്ടിയുടെ വീട്ടിലെത്തി.

സംവിധായകൻ നിസാം ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർ ഉൾപ്പെടെയുള്ളവരാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്. ഇവർ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതിന്റെ ചിത്രങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കേരളത്തിൽ 219 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് പല തിയറ്ററുകളിലും രാത്രി വൈകി അധിക ഷോകൾ നടന്നിരുന്നു. വിവിധ തിയറ്ററുകളിലായി 31 അധികഷോകളാണ് റിലീസ് ദിവസം രാത്രി ചിത്രത്തിനായി നടന്നത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി തകർത്തിരിക്കുകയാണ് മമ്മൂട്ടി.

സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം – നിമിഷ് രവി. സംഗീതം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറിൽ ആയിരുന്നു നടൻ ഒടുവിൽ അഭിനയിച്ചത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago