‘അടുത്ത രാമസിംഹനും അബ്ദുള്ളക്കുട്ടിയുമായി മുദ്ര കുത്തേണ്ട, ഇനി കൊടി പിടിക്കുന്നുവെങ്കിൽ ആ കൊടിയേ പിടിക്കൂ’ – നയം വ്യക്തമാക്കി ഒമർ ലുലു

സോഷ്യൽമീഡിയയിൽ വീണ്ടും ട്രോളുകൾക്ക് വിധേയനായി സംവിധായകൻ ഒമർ ലുലു. കഴിഞ്ഞ വർഷത്തെ നോമ്പ് കാലത്തെ റമദാൻ കാലത്ത് ഹോട്ടലുകൾ അടച്ചിടരുതെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഇത് അന്ന് വലിയ തോതിൽ വിവാദത്തിന് കാരണമായിരുന്നു. ഇത്തവണ റമദാൻ നോമ്പ് അടുത്തെത്തിയ സാഹചര്യത്തിൽ കഴിഞ്ഞവർഷം ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിലർ ട്രോളാക്കിയിരിക്കുകയാണ്. ഏതായാലും ഇതിനെതിരെ ഒമർ ലുലു രംഗത്ത് എത്തിക്കഴിഞ്ഞു.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി ഒമർ ലുലു രംഗത്തെത്തിയത്. ‘എനിക്ക്‌ സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക്‌ കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്. എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ, ഞാന്‍ കോളേജ്‌ കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ. ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ. എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക്‌ ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം. എനിക്ക്‌ ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.’

അതേസമയം, കഴിഞ്ഞദിവസം വീണ്ടും നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടരുതെന്ന് പറഞ്ഞ് ഒമർ ലുലു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്. പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യ പോലെ ഒരുപാട്‌ കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട്‌ ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക. ഞാന്‍ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം 🙏. ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു.’ – കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പിൽ ഒമർ ലുലു പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago