‘പവർസ്റ്റാർ 100 കോടി കയറണ്ട, സത്യസന്ധമായ 40 കോടി ക്ലബിൽ മതി’: മനസു തുറന്ന് ഒമർ ലുലു

ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്ന് ആ ചിത്രത്തിന്റെ വിജയത്തെക്കുറിച്ചാണ്. എത്ര കോടി ക്ലബിലേക്ക് ആ ചിത്രം എത്തി, എത്ര കോടി നേടി എന്നതൊക്കെ ആയിരിക്കും ചർച്ചയാകുന്നത്. ഏതായാലും അത്തരമൊരു ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമായ പവർസ്റ്റാർ റിലീസിന് ഒരുങ്ങുകയാണ്. ഏതായാലും തന്റെ ചിത്രം സത്യസന്ധമായ ഒരു 40 കോടി നേടിയാൽ മതിയെന്നാണ് ഒമർ ലുലു പറയുന്നത്.

Omar Lulu’s Power Star is Babu Antony

ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ ഒരാൾ ‘പവർസ്റ്റാർ 100 കോടി ക്ലബിൽ കയറട്ടെ’ എന്ന് ആശംസകൾ നേർന്നിരുന്നു. ഇതിനു വളരെ രസകരമായ രീതിയിലാണ് ഒമർ മറുപടി നൽകിയിരിക്കുന്നത്. ‘പവർസ്റ്റാർ 100 കോടി ക്ലബിൽ കയറണ്ട, ആകെ നാല് കോടി ബജറ്റിൽ ചെയ്യുന്ന പവർസ്റ്റാർ 100 കോടി ക്ലബിൽ കേറിയാൽ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ 40 കോടി ക്ലബിൽ മതി’ – ഒമർ ലുലു മറുപടിയായി കുറിച്ചത് ഇങ്ങനെ. ഇതിന്റെ സ്ക്രീൻഷോട്ട് ‘സത്യസന്ധമായ ഒരു 40 കോടി ക്ലബ്’ എന്ന് കുറിച്ച് ഒമർ ലുലു പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷമാണ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago