‘ഞാന്‍ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്, നിങ്ങൾ ആണ് ശരി’; ഒമർ ലുലു

റംസാൻ നോമ്പ് കാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെ സംവിധായകൻ ഒമർ ലുലു കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് റംസാൻ നോമ്പ് കാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെ ഒമർ ലുലു പ്രതിഷേധം അറിയിച്ചത്. എന്നാൽ, വൻ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ താരത്തിന് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ 3000ത്തോളം പേർ താരത്തെ അൺഫോളോ ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത എല്ലാ കുറിപ്പുകളും ഒമർ ലുലു തന്റെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഒമർ ലുലു ഒരു കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.

വിവാദ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ഒമർ ലുലു അവസാനമായി പങ്കുവെച്ച കുറിപ്പ്, ‘My Brother’s നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകൾ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു. നമ്മുടെ നാട്ടിൽ ഒരുപാട്‌ മതങ്ങളിൽ പെട്ടവർ ഉണ്ട് സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാൽ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗൺ കാലഘട്ടം മാത്രം ചിന്തിച്ചാൽ മതി). എന്താ കടകൾ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാൽ കച്ചവടക്കാർ പറയുന്ന first reason നോമ്പാണെന്ന്. അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാർ നോമ്പ് എടുക്കാൻ പറ്റാത്തവർക്കും നോമ്പ് എന്ന പുണ്യപ്രവർത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും. ഇപ്പോ ഗൾഫിൽ വരെ നോമ്പ് സമയത്ത് ഹോട്ടലുകൾ തുറന്ന് പ്രവർതിക്കാൻ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിർത്തുന്നു. എല്ലാം എന്റെ mistake ആവും ഇതിന് മുൻപേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു.നിങ്ങൾ ആണ് ശരി. A Big sorry to all my brother’s Love you all.’ – നോമ്പുമായി ബന്ധപ്പെട്ടുള്ള ബാക്കിയെല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് അറിയിച്ചു കൊണ്ട് ഒമർ ലുലു സോഷ്യൽമീഡിയയിൽ ഈ കുറിപ്പ് പങ്കുവെച്ചു.

കഴിഞ്ഞദിവസം ആയിരുന്നു ഒരു ഉന്നക്കായയുടെ ചിത്രം പങ്കുവെച്ച് ഒമർ ലുലു നോമ്പുകാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെ രംഗത്തെത്തിയത്. ‘ഇന്നത്തെ എന്‍റെ ഉച്ച ഭക്ഷണം കോഴിക്കോടൻ ഉന്നക്കായ, നോമ്പ് ആണ് കാരണം. എനിക്ക്‌ വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാൻ ഇല്ലാ. നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോർഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്’, എന്നായിരുന്നു ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കമന്റ് ബോക്സിൽ എത്തിയത്. ഒമർ പറയുന്നത് ശരിയാണെന്നും ഹോട്ടൽ എല്ലാവർക്കും വേണ്ടിയാകണമെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാൽ, ഒമർ വ‍ർഗ്ഗീയവാദിയാണെന്നും മുസ്ലീമല്ലാത്തവരുടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പെന്ന് മറ്റ് ചിലരും കമന്‍റുകളുമായി എത്തുകയും ചെയ്തു. തുടർന്ന് അടുത്ത പോസ്റ്റുമായി ഒമർ എത്തി. ‘പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ ഞാന്‍ വർഗ്ഗിയവാദിയായി. ഞാൻ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട്‌ പറഞ്ഞോ, നോമ്പ് എടുത്താലും ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു. നോമ്പ് എടുത്തു ഹോട്ടൽ തുറന്ന് ചിരിച്ച് കൊണ്ട്‌ എല്ലാവർക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ. ഹോട്ടൽ (കൂടുതൽ വഴിയാത്രക്കാർ ആണ് വരുന്നത്‌, പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു, എന്നാലും ഒരു സേവനമാണ്)’ – എന്നാണ് ഒമർ കുറിച്ചത്. നോമ്പുകാലത്ത് മലപ്പുറത്ത് തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റും പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ ഒമറിന് എതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ‘തോൽപ്പിക്കാം പക്ഷേ കൊല്ലാനാവില്ല. ഞാന്‍ ഒരു പാവം ആണേ, എന്നെ കൊല്ലരുതേ ഞാന്‍ നോമ്പ് എടുത്ത് നല്ല കുട്ടിയായി ജീവിക്കാം എന്നെ എയറിൽ നിന്ന് താഴെ ഇറക്കൂ ഒറക്കം വരുന്നു’ എന്ന പോസ്റ്റുമായും ഒമർ എത്തി. തന്നെ വർദഗീയവാദിയാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ആരോപിച്ച ഒമർ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പോസ്റ്റുകളും അവസാനം നീക്കംചെയ്യുകയായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago