കഴിഞ്ഞദിവസം വിട പറഞ്ഞ സഖാവ് കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്തരിച്ചത്. ജീവിത പ്രതിസന്ധിയിലെല്ലാം തന്റെ കൂടെ സഹോദരനെ പോലെ നിന്ന വ്യക്തി ആയിരുന്നു കോടിയേരിയെന്ന് പ്രിയദർശൻ പറഞ്ഞു. മരക്കാർ സിനിമ കണ്ട് ഒരു ദിവസം രാത്രി തന്നെ കോടിയേരി സഖാവ് വിളിച്ചെന്നും രോഗത്തിന്റെ വഴിയിലൂടെ സഖാവ് നടക്കുന്ന കാലത്ത് ആയിരുന്നു അതെന്നും പ്രിയദർശൻ പറഞ്ഞു.
പ്രിയദർശൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരക്കാർ സിനിമ കണ്ട് വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവ് നടക്കുന്ന കാലത്താണത്. സിനിമയെക്കുറിച്ച് പലതും സംസാരിച്ചു. സിനിമയെ അദ്ദേഹം അത്രയേറെ സ്നേഹിച്ചിരുന്നു. എന്റെ എല്ലാ സിനിമയും കാണുകയും ഓർക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം യാത്രയിലെല്ലാം ഞാൻ പോയി കാണുകയും ചെയ്തിരുന്നു. തിരക്കെല്ലാം ഒഴിഞ്ഞാണ് എന്നെ സംസാരിക്കാൻ വിളിച്ചിരുന്നത്. സിനിമയും കുടുംബകാര്യവും മാത്രമാണ് സംസാരിച്ചിരുന്നത്. സിനിമയിലെ സീനുകളെല്ലാം അദ്ദേഹം ഓർത്തോർത്ത് ചിരിച്ചു. എന്റെ സിനിമയിലെ മാത്രമല്ല, കണ്ട സിനിമകളിലെ സീനുകളെല്ലാം ഓർത്തു വെയ്ക്കുമായിരുന്നു. എന്റെ ജീവിത പ്രതിസന്ധിയിലെല്ലാം അദ്ദേഹം സഹോദരനെപ്പോലെ കൂടെ നിന്നു. രോഗത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം പല തവണ സംസാരിച്ചു. ആരോഗ്യം നോക്കാൻ ഉപദേശിച്ചു. ഞാൻ സർക്കാരുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. എല്ലാം കൊണ്ടും അദ്ദേഹം ജ്യേഷ്ഠൻ തന്നെ ആയിരുന്നു. – പ്രിയദർശൻ പറഞ്ഞു.
അദ്ദേഹത്തെ കാണാൻ താൻ പോയിട്ടുള്ളതെല്ലാം ആ അധികാരം മനസിൽ സൂക്ഷിച്ചായിരുന്നെന്നും ഓരോ തവണയും വാതിൽപ്പടി വരെ വന്നാണ് യാത്രയാക്കിയിട്ടുള്ളതെന്നും വീട്ടിലെ ചെറിയ കാര്യം പോലും അദ്ദേഹം പറയുകയും തന്റെ വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നെന്നും പ്രിയദർശൻ പറഞ്ഞു. തിരുവനന്തപുരത്ത് പോകുമ്പോൾ തനിക്കു പോകാനുള്ള തണലാണ് ഇല്ലാതായതെന്നും പ്രിയദർശൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…