നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയുള്ള ആന്തോളജിയിലെ മോഹൻലാൽ – പ്രിയദർശൻ സിനിമയുടെ ചിത്രീകരണമാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്. ‘ഓളവും തീരവും’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ജൂലൈ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ആണ് റിപ്പോർട്ടുകൾ.
ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ ആയിരിക്കും. 1957ൽ പുറത്തിറങ്ങിയ എം ടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. ഈ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെ ആയിരിക്കും മോഹൻലാൽ അവതരിപ്പിക്കുക. ഈ ചെറുകഥ 1970ൽ സിനിമ ആയിരുന്നു. പി എൻ മേനോൻ ആയിരുന്നു സംവിധാനം. അന്ന് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മധു ആയിരുന്നു.
മോഹൻലാലും പ്രിയദർശനും അവസാനമായി ഒരുമിച്ച് എത്തിയ ചിത്രം, ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പോർച്ചുഗീസുകാർക്ക് എതിരെ കുഞ്ഞാലി മരക്കാറുടെ നേതൃത്വത്തിൽ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയായിരുന്നു സിനിമയിൽ പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…