‘അക്കാര്യം കുറുപ് തെളിയിച്ചു, ആ ചിത്രത്തോട് നന്ദിയുണ്ട്’: പ്രിയദർശൻ

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ് സിനിമയോട് നന്ദിയുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാർ സിനിമയുടെ റിലീസിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ആളുകൾ തിയറ്ററിൽ വന്ന് സിനിമ കാണാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന് തെളിയിച്ച സിനിമ ആയിരുന്നു കുറുപ്. മരക്കാർ ആദ്യം ഒ ടി ടി റിലീസ് ആയിരുന്നു തീരുമാനിച്ചതെങ്കിലും കുറുപ് തിയറ്ററുകളിൽ നേടിയ വിജയം മാറി ചിന്തിക്കാൻ മരക്കാറിന്റെ അണിയറപ്രവർത്തകർക്ക് പ്രചോദനമായി.

‘സിനിമയാണ് നമ്മുടെ നാട്ടിലെ ആകെയുള്ള വിനോദം. അതിനാൽ തന്നെ ആളുകൾ തിയറ്ററുകളിലേക്ക് പോകും. കുറുപ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം അതാണ്. തിയറ്ററകുളിലേക്ക് ആ സിനിമ കാണാൻ ആളുകളെത്തി. ആ സിനിമയോട് ഞങ്ങൾക്ക് നന്ദിയുണ്ട്. കാരണം, ആളുകൾ ഇപ്പോഴും തിയറ്ററുകളിലേക്ക് എത്തുമെന്ന് ആ സിനിമ കാണിച്ചു തന്നു’ – പ്രിയദർശൻ പറഞ്ഞു.

മരക്കാറിന്റെ കാര്യത്തിൽ തനിക്ക് യാതൊരുവിധ ടെൻഷനുമില്ലെന്നും പ്രിയദർശൻ പറഞ്ഞു. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും എന്നാണ് വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്‍റെ തലേന്ന് സിനിമ കണ്ടിട്ട് കാറില്‍ മോഹൻലാലിനൊപ്പം വരുമ്പോള്‍, ഈ സിനിമ എന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന് ലാൽ പറഞ്ഞെന്നും പ്രിയദർശൻ ഓർത്തെടുത്തു. ചിത്രം എന്ന സിനിമയ്ക്കു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാർ. കിലുക്കം പോലെയുള്ള ഹിറ്റ് സിനിമകൾ പോലും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലിയും മരക്കാറും തമ്മിൽ സാമ്യമുണ്ടെങ്കിലും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങൾ ഉണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. ബാഹുബലി പൂർണമായും ഭാവനാസൃഷ്ടിയാണ്. എന്നാൽ, മരക്കാറിൽ ഒരൽപ്പം ചരിത്രമുണ്ട്. രണ്ടു സിനിമയുടെയും കാൻവാസ് വലുപ്പത്തിൽ ഒന്ന് തന്നെയാണെങ്കിലും ‘ഇത് സംഭവിച്ചേക്കാം’ എന്ന് തോന്നുന്ന ഒരു ബാലൻസ് മരക്കാറിലുണ്ട്. ഈ വ്യത്യാസമാണ് പ്രധാനമായും രണ്ട് ചിത്രങ്ങൾക്കുമിടയിൽ ഉള്ളതെന്നും പ്രിയദർശൻ പറഞ്ഞു. മോഹൻലാലും ആന്റണി പെരുമ്പാവൂരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago