സംവിധായകൻ പ്രിയദർശനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമാ രംഗത്തിന് പ്രിയദർശൻ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഡോക്ടറേറ്റ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സൂപ്പർഹിറ്റാക്കിയ സംവിധായകൻ കൂടിയാണ് പ്രിയദർശൻ.
മലയാളത്തിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ളത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും പ്രിയദർശൻ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പ്രിയദർശൻ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിനടുത്ത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് പ്രിയദർശന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇനി പുറത്തു വരാനുള്ളത് ഒരു തമിഴ് ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ ചിത്രങ്ങൾ ഇൻഡസ്ട്രി ഹിറ്റുകൾ ആയിരുന്നു. ഇതു കൂടാതെ ഒട്ടേറെ ബ്ലോക്ക്ബസ്റ്റർ, സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…