ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളുവെന്ന് സംവിധായകൻ രാജീവ് രവി. ഷെയിന്‍ നിഗത്തിന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷെയിന്‍ നിഗത്തെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ല. ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നുമില്ല. വിലക്ക് നടപ്പാക്കുകയാണെങ്കില്‍ ഷെയിന്‍ നിഗത്തെ വച്ച് സിനിമ ചെയ്യും. എന്നെ അസിസ്റ്റ് ചെയ്യണമെന്ന് മുമ്പ് ഷെയിന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കൂടെ നിര്‍ത്തി അസിസ്റ്റന്റാക്കുകയും ചെയ്യും. ഷെയിനിനെ ജീവിത കാലം മുഴുവനും വിലക്കാനൊന്നുമാകില്ല.
ഷെയിന്‍ നിഗം ഒരു പാട് പ്രതീക്ഷയുള്ള നടനാണ്. നിരവധി സംവിധായകും നിര്‍മ്മാതാക്കളും ഷെയിന്‍ നിഗത്തെ വച്ച് പുതിയ സിനിമകളും ആലോചിക്കുന്നുണ്ട്. ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കില്ല. 22 വയസ്സല്ലേ അയാള്‍ക്ക് ഉള്ളൂ, പ്രായം പരിഗണിക്കണം. പ്രേക്ഷകരുടെ വലിയ പിന്തുണയുള്ള നടനാണ് ഷെയിന്‍ നിഗം. ഇപ്പോള്‍ വിലക്കുമെന്ന് പറയുന്നവര്‍ പോലും ഷെയിനിനെ വച്ച് സിനിമ ചെയ്യും.
പരസ്പരം തര്‍ക്കത്തിലേര്‍പ്പെട്ട് കൂടുതല്‍ വഷളാക്കുന്ന സാഹചര്യം അല്ല ഉണ്ടാകേണ്ടത്. പ്രശ്‌ന പരിഹാരമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. ഷെയിന്‍ നിഗത്തിനൊപ്പം ഇപ്പോള്‍ ഉപേക്ഷിക്കുമെന്ന് പറയുന്ന സിനിമ ചെയ്ത രണ്ട് സംവിധായകരുടെ കാര്യവും ആലോചിക്കണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…