നടൻ ദിലീപിന് ഒപ്പം വേദി പങ്കിടേണ്ടി വന്ന സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ രഞ്ജിത്ത്. താൻ ദിലീപിനെ വീട്ടിൽ പോയി കണ്ടതല്ലെന്നും ഇനി അങ്ങനെ ആണെങ്കിൽ തന്നെ കഴുവേറ്റേണ്ട കാര്യമില്ലെന്നും ആയിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഫിയോക്കിന്റെ പരിപാടിയിൽ ആയിരുന്നു നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് വേദി പങ്കിട്ടത്. തനിക്കും മധുപാലിനുമുള്ള സ്വീകരണമാണ് നടന്നതെന്നും ഫിയോക്ക് പ്രതിനിധികളുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്ക് പോയതെന്നും രഞ്ജിത്ത് വിശദീകരിച്ചു. ചലച്ചിത്ര പ്രവർത്തകരുമായി തനിക്കുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെ, ‘നിങ്ങള്‍ ഒന്ന് മനസിലാക്കേണ്ടത് ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല. ഞാനും ദിലീപും കൂടി ഏതെങ്കിലും റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയതല്ല. ഇനി ആണെങ്കില്‍ തന്നെ എന്നെ കഴുവേറ്റേണ്ട കാര്യവുമില്ല. അയാളെ എനിക്ക് വര്‍ഷങ്ങളായി അറിയാം. തിയേറ്റര്‍ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാന്‍. എന്നെ ഈ പരിപാടിയിലേക്ക് ഫിയോക്കിന്റെ സെക്രട്ടറി സുമേഷാണ് വിളിച്ചത്. എന്നേയും മധുപാലിനേയും അവരുടെ യോഗത്തില്‍ ആദരിക്കണമെന്ന് പറഞ്ഞു. അത് നിഷേധിക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ഭയന്നോടാന്‍ പറ്റുമോ. അതിന്റെ ചെയര്‍മാന്‍ ദിലീപാണ്. നിങ്ങള്‍ പറയുന്നത് കേട്ടാല്‍ ഞാനും ദിലീപും നാളെ ഒരു ഫ്ലൈറ്റില്‍ കയറേണ്ടി വന്നാല്‍ ഞാന്‍ ഇറങ്ങി ഓടേണ്ടി വരുമല്ലോ. സര്‍ക്കാരിന്റെ ചുമതല വഹിക്കുന്നതിന് ഒപ്പം തന്നെ ഫിയോക്കുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും. സിനിമയിലെ സഹപ്രവര്‍ത്തകരുമായി ഇനിയും എനിക്ക് സഹകരിച്ചു പോകേണ്ടതുണ്ട്. കാണേണ്ടതുണ്ട്. അപ്പോള്‍ അവരെ കാണേണ്ടി വരും സംസാരിക്കേണ്ടി വരും. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ എനിക്ക് തന്നിട്ടുമുണ്ട്. അത്രയും മനസിലാക്കിയാല്‍ മതി,’ – രഞ്ജിത്ത് പറഞ്ഞു.
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ചെയർമാൻ ദിലീപ് ആണ്. ഫിയോക്ക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആയിരുന്നു ദിലീപിന് ഒപ്പം രഞ്ജിത്ത് വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചതും ദിലീപ് ആയിരുന്നു. രഞ്ജിത്തിനെ വാനോളം പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് ഇരിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്ത് എന്നു സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് രഞ്ജിത്ത് ആയിരുന്നു. പോരാട്ടത്തിന്റെ പെൺ പ്രതീകം എന്ന് ആയിരുന്നു ഭാവനയെ രഞ്ജിത്ത് അന്ന് വിശേഷിപ്പിച്ചത്. എന്നാൽ, ദിലീപിനെ ജയിലിൽ പോയി കണ്ടയാൾ അതിജീവിതയെ വേദിയിലേക്ക് ക്ഷണിച്ചതിൽ വിരോധാഭാസം ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ രഞ്ജിത്ത് വിശദീകരണവുമായി രംഗത്തെത്തി. ജയിലിലെ കൂടിക്കാഴ്ച യാദൃശ്ചികമായി സംഭവിച്ചതെന്ന് ആയിരുന്നു രഞ്ജിത്തിന്റെ അന്നത്തെ വിശദീകരണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…