Categories: Celebrities

മമ്മൂട്ടി പറഞ്ഞിട്ട് മോഹന്‍ലാലിന്റെ ഡയലോഗ് മാറ്റിയെഴുതി; പിന്നെ മോഹന്‍ലാല്‍ തന്റെ സിനിമയില്‍ അഭിനയിച്ചിട്ടേയില്ലെന്നും സംവിധായകന്‍ സാജന്‍

സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മത്സര മനോഭാവം സ്വാഭാവികമാണെന്ന് സംവിധായകന്‍ സാജന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മമ്മൂട്ടി പറഞ്ഞിട്ട് ചിത്രത്തിലെ ഡയലോഗ് മാറ്റിയെന്നും അതിന്റെ പേരില്‍ മോഹന്‍ലാലിനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നും സാജന്‍ അഭിമുഖത്തില്‍ പറയുന്നു.

‘മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് ഗീതം എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്. തിലകേട്ടന്റെ രണ്ട് മക്കളായാണ് ഗീത എത്തുന്നത്.

ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയരക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബപെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചുപോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്.

അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട് അമേരിക്കയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാന്‍ തയ്യാറാകാത്തതുമാണ് കഥ. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആ കുട്ടിയെ പിരിയാന്‍ കഴിയില്ല. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ കുട്ടിയെ ചോദിക്കുന്നത് ന്യായമാണ്. എന്റെ കുട്ടിയെ ഞാന്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.
അതാണ് സംഭവം.

ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതുകൊണ്ട് പുള്ളിക്കാരന്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ആ സമയത്ത് ഡബ്ബിങ്ങിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്തെന്നായി ലാല്‍. അത് വേണ്ട, ഞാന്‍ പറഞ്ഞു.

ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എന്‍ സ്വാമിക്കും അതറിയാം. ‘സാജാ അത് നമ്മള്‍ മാറ്റണോ, നല്ലൊരു ഡയലോഗ് അല്ലേ എന്ന് അദ്ദേഹവും എന്നോട് ചോദിച്ചിരുന്നു. മമ്മൂട്ടി ഇങ്ങനെ പറയുമ്പോള്‍ നമുക്ക് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ഞാനും ചോദിച്ചു. ശരി നമുക്ക് അത് മാറ്റാമെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.

ഇത് മോഹന്‍ലാലിന് മനസില്‍ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്. അങ്ങനെ ഡബ്ബ് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ശരി ഇനി നമ്മള്‍ തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.

ഞാന്‍ ആകെ വല്ലാതെയായി. ഞാന്‍ ഇക്കാര്യം തിരിച്ച് മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് എന്റെ ഒരു നടന്‍, സത്യം പറഞ്ഞാല്‍ മോഹന്‍ലാലിനെ എനിക്ക് നഷ്ടപ്പെട്ടത് ആ ഒരൊറ്റ ഡയലോഗിന്റെ പേരിലാണ്. അത് എസ്.എന്‍ സ്വാമിക്കും പ്രൊഡ്യൂസര്‍ക്കും അറിയാം. ഞാന്‍ ആരോടും ഇക്കാര്യമൊന്നും പറഞ്ഞിട്ടില്ല, സാജന്‍ പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇതെല്ലാം അറിയുമോ എന്ന് തനിക്ക് അറിയില്ലെന്നും രണ്ടുപേരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണെന്നും സാജന്‍ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago