സംവിധായകൻ എന്ന നിലയിലും ഛായാഗ്രാഹകൻ എന്ന നിലയിലും ഇന്ത്യൻ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സയൻസ് ഫിക്ഷൻ ആയി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മഞ്ജു വാര്യരെ കൂടാതെ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ജാക്ക് ആൻഡ് ജിൽ എന്ന സിനിമ എടുത്തതിനു പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സന്തോഷ് ശിവൻ. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായതെന്ന് പറയുകയാണ് സന്തോഷ് ശിവൻ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തന്നിൽ നിന്നും ആളുകൾ എപ്പോഴും ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രീ ആയി ഒരു കണ്ടംപററി സിനിമ ചെയ്യാൻ ഭയങ്കര ആഗ്രഹമായിരുന്നെന്നും ജാക്ക് ആൻഡ് ജിൽ ചെയ്തത് അങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിൽ സംവിധാനം ചെയ്യാൻ ഭയങ്കര താൽപര്യമുള്ളയാളാണ് താനെന്നും സിനിമാറ്റോഗ്രഫി ഒരു വിഷ്വൽ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും മലയാളത്തിൽ ചെയ്യാനാണ് വലിയ ആഗ്രഹമുള്ളതെന്നും സന്തോഷ് ശിവൻ വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതല്‍ എന്റെ കൂടെ പഠിച്ച ക്ലാസ്‌മേറ്റ്‌സ് എല്ലാം കൂടി ഒരു റീയൂണിയന്‍ വെച്ചു. ആ റൂമില്‍ ഞാന്‍ ഒരു ക്യാമറ വെച്ചു. അതിലൊരു നാസാ സയന്റിസ്റ്റുണ്ട്. ഫ്യൂച്ചറിനെ പറ്റിയും പാസ്റ്റിനെ പറ്റിയും പറയും. നൊസ്റ്റാള്‍ജിക് ആന്‍ഡ് ഫ്യൂച്ചറിസ്റ്റികായി എഴുതിയ സിനിമ ആണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയില്‍ ഒരുപാട് പേരുള്ള ആക്ടേഴ്‌സ് ഉണ്ടെങ്കിലും വില്ലന്മാരായി ഇവരെയൊക്കെ താന്‍ പിടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…