Director Santhosh Viswanath rplies to the allegations against one movie regarding Pinarayi Vijayan Government
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. പിണറായി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമല്ലേ വൺ എന്ന ചിത്രം എന്നൊരു ആരോപണം ഇതിനിടയിൽ ഉയരുന്നുണ്ട്. അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെയാണ് സന്തോഷ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഇതെല്ലാം സിനിമ കാണാതെ അവര്‍ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടിട്ടാണ് അവര്‍ ഇതെല്ലാം പറയുന്നതെങ്കില്‍ നമുക്ക് അവരുടെ വീക്ഷണമാണെന്ന് പറയാം. നമ്മള്‍ പ്രത്യേകിച്ച് ആരേയും വിഷയമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവര്‍ക്ക് അങ്ങനെയെല്ലാം തോന്നുന്നത്. അപ്പൊ അത് സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് അവര്‍ പറയുന്നത്. പക്ഷെ അതൊന്നും ഈ സിനിമയും ആയി ബന്ധപ്പെട്ട കാര്യങ്ങളല്ല. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയുന്നു എന്നെ ഉള്ളൂ.
ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…