നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൊണ്ടും ചിത്രം ശ്രദ്ധേയമാണ്. ജയറാമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലേക്ക് മീരാ ജാസ്മിന്റെ കടന്നുവരവിനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
ഒരു ടീനേജറെ അച്ഛന്‍ എങ്ങനെ ഡീല്‍ ചെയ്യുന്നു എന്നിടത്തുനിന്നാണ് മകള്‍ എന്ന ചിത്രത്തിന്റെ കഥ രൂപംകൊണ്ടതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. നായകനായി ജയറാമിനെ തീരുമാനിച്ചു. മകളായി ദേവിക സഞ്ജയ്‌യെയും കാസ്റ്റ് ചെയ്തു. അമ്മയായി ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ മീരയുടെ മുഖമാണ് മനസില്‍ തെളിഞ്ഞത്.
വാട്‌സ്ആപ്പ് നമ്പറില്‍ മീരയുമായി ബന്ധപ്പെട്ട് സിനിമ ചെയ്യുന്ന കാര്യം പറഞ്ഞു. അപ്പോള്‍ മീര പറഞ്ഞത് കുറച്ചു ദിവസങ്ങളായി സത്യന്‍ അങ്കിളിന്റെ സെറ്റ് മിസ് ചെയ്യുന്നുവെന്നും എന്നെങ്കിലും സിനിമ ചെയ്യുകയാണെങ്കില്‍ അഭിനയിക്കണമെന്നുമായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒരു ടീനേജറിന്റെ അമ്മയാണ് കഥാപാത്രമെന്ന് മൂന്‍കൂട്ടി പറഞ്ഞിരുന്നു. ചിലര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതുകൊണ്ടാണ് മീരയോട് അക്കാര്യം സൂചിപ്പിച്ചത്. യാതൊരു മടിയും കൂടാതെ കഥാപാത്രം ചെയ്യാന്‍ മീര സമ്മതിച്ചു. അതിനുള്ള മെച്യൂരിറ്റി തനിക്കായില്ലേ എന്ന് മീര ചിരിച്ചുകൊണ്ട് പറഞ്ഞുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…