കടുവയുടെ വിജയം ആഘോഷമാക്കി ഷാജി കൈലാസ്; വോള്‍വോ എക്‌സ്‌സി 60 സ്വന്തമാക്കി

വിവാദങ്ങള്‍ക്കിടയിലും പൃഥ്വിരാജ് നായകനായി എത്തിയ കടുവ തീയറ്ററുകളില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം പുത്തന്‍ എസ്.യു.വി സ്വന്തമാക്കി ആഘോഷമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്. ലോകത്തിലെ ഏറ്രവും സുരക്ഷിത വാഹനങ്ങളില്‍ ഒന്നായ എക്‌സ്‌സി 60യാണ് ഷാജി കൈലാസ് സ്വന്തമാക്കിയത്.

ഹൈടെക് സാങ്കേതിക വിദ്യയാണ് എക്‌സ്‌സി 60 ല്‍ ഉപയോഗിച്ചിരിക്കുന്നത്. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല. സൈക്കിള്‍, കാല്‍നടയാത്രക്കാര്‍ക്കും എക്‌സ്‌സി 60 സംരക്ഷണം ഉറപ്പു വരുത്തുന്നു. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 6.9 സെക്കന്‍ഡ് മാത്രമാണ് ഈ വാഹനത്തിന് ആവശ്യമായുള്ളത്. 350 എന്‍.എം ടോര്‍ക്ക്, പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍, എമര്‍ജെന്‍സി ബ്രേക്കിംഗ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. 65.90 ലക്ഷം രൂപയാണ് എക്‌സ്‌സി 60യുടെ എക്‌സ് ഷോറൂം വില.

ജൂലൈ ഏഴിനാണ് കടുവ റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago