ശങ്കർ – കമലഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2ന്റെ ലൊക്കേഷനിൽ ക്രെയിൻ നിലം പതിച്ച് മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംവിധായകൻ ശങ്കറിന്റെ അടുത്ത സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്‌ണ, ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്ക് പറ്റിയിരുന്ന സംവിധായകൻ ശങ്കർ സംഭവത്തെ കുറിച്ച് വികാരാധീനനായി സംസാരിച്ചിരിക്കുകയാണ്.
ഉള്ളിൽ വളരെയധികം വിഷമത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. ലൊക്കേഷനിലെ ആ സംഭവത്തിന് ശേഷം ഞാൻ ഒരു ഷോക്കിലാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടറുടെയും സംഘാംഗങ്ങളുടെയും വേർപാടിനെ തുടർന്ന് ഉറക്കമില്ലാത്ത രാത്രികളാണ് എന്റേത്. തലനാരിഴക്കാണ് ആ ക്രെയിൻ അപകടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടത്. ആ ക്രെയിൻ എന്റെ മേൽ പതിക്കുന്നതായിരുന്നു ഇതിലും ഭേദം. ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ വിധ പ്രാർത്ഥനകളും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…