നിരവധി സിനിമകളിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് സിബി മലയിൽ. നിരവധി ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. മുമ്പൊരിക്കൽ നടി റിമ കല്ലിങ്കലിനെ കുറിച്ച് സിബി മലയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം റിമ കല്ലിങ്കലിനെയും പരാമർശിച്ചത്.
യുവതാരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. നടി റിമയുടെ പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു. പുതിയ തലമുറയിലെ ചില ആളുകൾക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണയുണ്ട്. തനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ തന്നോട് പറയാതെ റിമ കല്ലിങ്കൽ ലൊക്കേഷനിൽ നിന്നും പോയെന്നും രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു എന്നും ഇതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും സിബി മലയിൽ പറയുന്നു.
അതേസമയം, പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം താൻ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. ഒരിക്കൽ നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം തന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ചതിന് ശേഷമാണ് ചെയ്തത്. അത്രത്തോളം സീനിയറായ ആർട്ടിസ്റ്റായിട്ടു കൂടി അദ്ദേഹം നൽകിയ ബഹുമാനം വലുതാണെന്നും സിബി പറഞ്ഞു. ജഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ച ശേഷമേ മേക്കപ്പ് അഴിക്കൂവെന്നും അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്മെന്റാണ് കാണിക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…