ചിരിയുടെ ഗോഡ്ഫാദർ ഇനിയില്ല, സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാളസിനിമയിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ് ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കരൾരോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന സിദ്ദിഖിന് കഴിഞ്ഞദിവസം ഹൃദയാഘാതം സംഭവിച്ചിരുന്നു. എഗ്മോ സപ്പോർട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നെങ്കിലും ഇന്ന് രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. നാളെ രാവിലെ ഒമ്പതു മുതൽ 12 വരെ കടവന്ത്രയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. മലയാളസിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്റെ അപ്രതീക്ഷിതമായ വേ‍ർപാടിന്റെ വേദനയിലാണ് സിനിമാലോകം.

നാട്ടിലെ നാടക സംഘങ്ങളിലൂടെ കലയുടെ ലോകത്തേക്ക് എത്തിയ സിദ്ദിഖ് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേ‍ഡിലൂടെ ശ്രദ്ധേയനായി. അന്നത്തെ സുഹൃത്ത് ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം. ആദ്യം ലാലും സിദ്ദിഖും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്ത് ആയിട്ടായിരുന്നു. ഇരുവരും തിരക്കഥാകൃത്തുക്കളായി അരങ്ങേറിയ ആദ്യചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ ആയിരുന്നു. ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു ഇരുവരുടെയും ആദ്യ സംവിധാന സംരംഭം. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ‘ഇൻ ഹരിഹര്‍ നഗർ’, ‘ഗോഡ് ഫാദർ’, ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ എന്നീ ചിത്രങ്ങൾ സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്നതാണ്. ഹിറ്റ്ലർ സിദ്ദിഖ് സംവിധാനം ചെയ്തപ്പോൾ ലാൽ നിർമാണത്തിൽ പങ്കാളിയായി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago