ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. പക്ഷേ ഇത്തവണ സംവിധായകന്റെ കുപ്പായത്തിൽ അല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണെന്ന് മാത്രം. 23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെയും സൈന പിക്ച്ചേഴ്‌സിന്റെയും ബാനറിൽ അർജുൻ രവീന്ദ്രനും ആഷിക് ബാവയും ചേർന്ന് നിർമ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ സിദ്ധിഖാണ്. മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയിൽ ഉള്ളത്.
വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ സൈന നിർമ്മാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ സ്വീകരണമുറിയിലെ എന്റർടൈൻമെന്റ് സാന്നിധ്യമായ സൈന ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് മധുരം ജീവാമൃതബിന്ദു എന്ന ആന്തോളജിയിലൂടെ. കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നും എത്തുന്ന മറ്റൊരു ആന്തോളജി കൂടിയാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…