Categories: MalayalamNews

താങ്കളുടെ പാട്ട് കേട്ടില്ലെങ്കിലും ഞങ്ങൾക്ക് നേരം പുലരും..! വിജയ് യേശുദാസിനെ വിമർശിച്ച് രാജീവ് രംഗൻ

തനിക്ക് അർഹിച്ച പരിഗണന ലഭിക്കാത്തതിനാൽ ഇനി മേലാൽ മലയാളത്തിൽ ആലപിക്കില്ലെന്ന് തീരുമാനം എടുത്ത വിജയ് യേശുദാസിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ് യേശുദാസിനെതിരെ നടനും ഗായകനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമായ രാജീവ് രംഗൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കിലാണ് രാജീവ് രംഗൻ തന്റെ അഭിപ്രായം പങ്ക് വെച്ചത്.

ഡിയർ ബ്രദർ വിജയ് യേശുദാസ്…, താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ…. വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്… കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും…, പാരവയ്‌പിന്റെയും…, ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ..

അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും.. ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ. 😊👍

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago