‘ഡീഗ്രേഡിംഗിന്റെ പല വേര്‍ഷനുകള്‍ കണ്ടിട്ടുണ്ട്; ഇത്രയും ക്രൂരമായി ഇതാദ്യം’; ടോം ഇമ്മട്ടി

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. മികച്ച ചിത്രമെന്ന അഭിപ്രായം നേടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ടോം ഇമ്മട്ടി.

ഭീഷ്മപര്‍വ്വം പൊളിച്ചു എന്ന് പറഞ്ഞാണ് ടോം ഇമ്മട്ടി ഫേസ്ബുക്കിലൂടെ സിനിമകണ്ടിട്ടുള്ള അഭിപ്രായവും ഒപ്പം ഡീഗ്രേഡിംഗിനെതിരേയും രംഗത്തെത്തിയത്. ഡീഗ്രേഡിംഗിന്റെ പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെന്നും പക്ഷെ ഇത്രക്കും ക്രൂരമായ വേര്‍ഷന്‍ ഇതാദ്യമായിട്ടാണെന്നും ടോം ഇമ്മട്ടി പറയുന്നു. ഫേസ്ബുക്കിലെ ഡീഗ്രേഡിംഗ് പോസ്റ്റുകള്‍ കണ്ട് ചിത്രം കാണാന്‍ പോകാന്‍ താന്‍ മടിച്ചിരുന്നു. പിന്നീട് സിനിമ കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഭീഷ്മപര്‍വ്വം കിടു പടമാണെന്നും മമ്മൂട്ടി അടിപൊളി സ്റ്റൈലാണെന്നും ടോം ഇമ്മട്ടി പറഞ്ഞു. സംവിധായകന്‍ അമല്‍ നീരദിനേയും നടന്‍ ഷൈന്‍ ടോം ചാക്കോയേയും അദ്ദേഹം പ്രശംസിച്ചു. അമല്‍ നീരദ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നാണ് ടോം ഇമ്മട്ടി അഭിപ്രായപ്പെട്ടത്. ഷൈന്‍ ടോം ചാക്കോ പകരക്കാരനില്ലാത്ത നടനാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Bheeshma
Film polichu
ഭീഷ്മപര്‍വ്വം
ഡീഗ്രേഡിങ്ങിന്റെ പല versionകള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ version ആദ്യമായിട്ടാ .
Fb degrading post കള്‍ കണ്ട് ഞാന്‍ പോകാന്‍ മടിച്ചിരിരുന്നു
പടം കണ്ട സുഹൃത്ത് സഫീര്‍ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട് .
അവന്‍ മമ്മുക്ക fan ആയതുകൊണ്ട് തള്ളിയതാന്നാ ഞാന്‍ കരുതിയത്. ഞാന്‍ പറഞ്ഞു online ല്‍ പറയുന്നു പട olag ആണ് കസേര കട്ടില്‍ തുടങ്ങിയ ചിത്രങ്ങളും .
ഞാന്‍ ഓടിപ്പോയി പടം കണ്ടു.
കിടു പടം
മമ്മുക്ക എന്നാ style ആ
‘അമല്‍ നീരദ് നിങ്ങള്‍ ഒരു film institute ആണ്.
shine Tom chacko പകരക്കാരനില്ലാത്ത നടന്‍
നിങ്ങള്‍ Theatre ത് തന്നെ കാണണം. -ve റിവ്യൂ വിശ്വസിക്കരുത് ‘
Dont miss this CLASS & MAss (CLASSMA ) movie See lsse

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തിയത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ നോക്കിക്കണ്ടത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago