മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന് പിന്തുണയുമായി സംവിധായകൻ വി എ ശ്രീകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീകുമാർ പിന്തുണ അറിയിച്ചത്. നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാമെന്നും നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നൽ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണെന്നും ശ്രീകുമാർ കുറിച്ചു. അനീതിക്കെതിരെ നികേഷ് നടത്തുന്ന മാധ്യമ പ്രവർത്തനത്തിന് പിന്തുണ. നികേഷ് ഏതു ചാനലിൽ എന്നല്ല, മലയാളി നികേഷിനൊപ്പമാണെന്നും ശ്രീകുമാർ പറഞ്ഞു.
വി എ ശ്രീകുമാർ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘ഇന്ത്യാവിഷനിലൂടെ എം വി നികേഷ് കുമാർ തുടക്കമിട്ട സധൈര്യ മാധ്യമപ്രവർത്തനം കേരളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ സർവകലാശാലയാണ്. നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം. വഴങ്ങിയില്ലെങ്കിൽ ഭീഷണി എന്നത് കുറേക്കാലമായി നികേഷ് നേരിടുന്നതാണ്. നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നൽ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണ്. അനീതിക്കെതിരെ നികേഷ് നടത്തുന്ന മാധ്യമ പ്രവർത്തനത്തിന് പിന്തുണ.
നികേഷ് ഏതു ചാനലിൽ എന്നല്ല, മലയാളി നികേഷിനൊപ്പമാണ്. ജേർണലിസ്റ്റ് എന്ന നിലയിൽ നികേഷ് സത്യത്തിനായി നിലപാടെടുത്ത ഓരോ സംഭവങ്ങളും സൃഷ്ടിച്ച കോളിളക്കം നമുക്കു മുന്നിലുണ്ട്. നീതിയാണ് നടപ്പാകേണ്ടത്, അതിന് നികേഷിന്റെ ശബ്ദം കൂടുതൽ ഉയരണം. നീതിക്കായി നിലപാടെടുക്കുന്ന എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും ഒപ്പം. ജനകീയ വിചാരണകൾ ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്. മാധ്യമ സംവാദങ്ങൾ കണ്ണാടിയാണ്. പ്രതിബിംബം കണ്ട് കണ്ണാടി തല്ലിപ്പെട്ടിക്കുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
#നികേഷിനൊപ്പം.’- ശ്രീകുമാർ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…