മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഒടിയൻ. വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രം റിലീസിനു മുമ്പേ വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും വിചാരിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ബോക്സ് ഓഫീസിൽ ചിത്രം വിജയമായിരുന്നു. വി എ ശ്രീകുമാറിന്റെ ക്യാമറയുടെ മുന്നിലേക്ക് മോഹൻലാൽ വീണ്ടുമെത്തുന്നു. എന്നാൽ അത് സിനിമയിലല്ല ഒരു പരസ്യചിത്രത്തിനു വേണ്ടിയാണെന്ന് മാത്രം.
മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്. ഈ പരസ്യചിത്രം ഷൂട്ട് ചെയ്യുന്നത് ഒടിയന്റെ പ്രധാനലൊക്കേഷൻ ആയിരുന്നു പാലക്കാട് ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ പരസ്യമേഖലയില്‍ സജീവമായിരുന്നു വി എ ശ്രീകുമാര്‍. പുഷ് എന്നാണ് ശ്രീകുമാറിന്‍റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പേര്. ഇദ്ദേഹം ഒരുക്കിയ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
എം ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം സിനിമ നേരത്തെ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. മോഹന്‍ലാലിനെ ആയിരുന്നു ഇതിൽ നായകനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രോജക്റ്റ് നീണ്ടു പോയതിനെ തുടര്‍ന്ന് എംടിയും ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കോടതി വരെ എത്തുകയും ചെയ്തിരുന്നു. നിലവില്‍ ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രം വി എ ശ്രീകുമാറിന്‍റേതായി വരാനുണ്ട്. ടി ഡി രാമകൃഷ്ണൻ ആണ് ഇതിന്റെ രചന. മോഹന്‍ലാല്‍ നായകന്‍ ആയി എത്തുന്ന ചിത്രത്തിന് മിഷന്‍ കൊങ്കണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…