‘എന്റെ പത്തുവർഷത്തെ ഇടവേളയ്ക്ക് കാരണം ദിലീപിന്റെ ആ വാശി’: ദിലീപിന്റെ വാശിക്ക് കാരണമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് വിനയൻ

മിമിക്രി വേദികളിൽ നിന്ന് ആദ്യം സഹസംവിധായകനായി പിന്നീട് സംവിധാന സഹായിയായി സിനിമയിലേക്ക് കടന്നുവന്ന നടനാണ് ദിലീപ്. ആദ്യം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ദിലീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത് ‘സല്ലാപം’ എന്ന സിനിമയാണ്. ദിലീപ് എന്ന നടന്റെ വളർച്ചയെക്കുറിച്ച് പറയുകയാണ് സംവിധായകൻ വിനയൻ. കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാമേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ മറികടന്ന് തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനയൻ. തിയറ്ററിൽ റിലീസ് ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വിനയൻ ദിലീപിനെക്കുറിച്ച് മനസ് തുറന്നത്.

‘സല്ലാപം കഴിഞ്ഞ് കല്യാണസൗഗന്ധികം സിനിമയിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആകുന്നത്. അന്ന് ദിലീപിനോട് ഞാൻ പറഞ്ഞിരുന്നു ദീലീപ് വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ആ ഡെഡിക്കേഷനാണ് ജനപ്രിയനായകനാക്കിയത്’ – ദിലീപിന് ഒപ്പമുള്ള തന്റെ സിനിമ ഓർത്തെടുത്ത് വിനയൻ പറഞ്ഞു. കല്യാണസൗഗന്ധികം സിനിമ ദിലീപിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ്. എന്നാൽ ഇത് മാത്രമല്ല ദിലീപുമായി ബന്ധപ്പെട്ട മറ്റു ചില വെളിപ്പെടുത്തലുകൾ കൂടി അദ്ദേഹം നേരത്തെയും നടത്തിയിരുന്നു.

Director Vinayan talks about Tini Tom character Kunju Pillai in Pathonpatham Noottaandu

മലയാള സിനിമയിലെ തന്റെ പത്തു വർഷത്തെ ഇടവേളയ്ക്ക് കാരണം തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിന്റെ വാശിയാണെന്നും വിനയൻ വെളിപ്പെടുത്തി. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറിയത് പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതിനു ശേഷമായിരുന്നു. വിഷയത്തിൽ താനിടപ്പെട്ടത് സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിലാണ്. കെ മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് ഇതിൽ ഇടപെട്ടത്. മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ലെന്നും തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാകുകയും ചെയ്തെന്നും തുടർന്ന് ഇത് മൂന്നു മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസിദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് പറഞ്ഞു. അന്ന് തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി. എന്നാൽ ദിലീപിന്റെ കൂടെ നിൽക്കാൻ ആളുണ്ടായിരുന്നെന്നും വിനയൻ വ്യക്തമാക്കി. മനുഷ്യസഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നതെന്നും വിനയൻ പറഞ്ഞു. അതേസമയം, ഡെഡിക്കേഷന്റെ ഏറ്റവും വലിയ പർവതമായി കാണുന്നത് സിജു വിൽസനെയാണെന്നും അയാൾ കാണിച്ച അർപ്പണമനോഭാവം താൻ ഇതുവരെ ആരിലും കണ്ടിട്ടില്ലെന്നും വിനയൻ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago