പൃഥ്വിരാജ് ആണ് നായകനെങ്കിൽ അയാളുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്ന് ജഗതി; ആ സമയത്ത് താനൊരു കള്ളം പറഞ്ഞെന്ന് വിനയൻ

വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ഒരു ചിത്രമായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം നടൻ ജഗതി ശ്രീകുമാർ ഒരു ബുദ്ധിമുട്ട് പറഞ്ഞിരുന്നു. വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്സ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അത്ഭുതദ്വീപ് എന്ന സിനിമയിൽ പൃഥ്വിരാജ് ഉണ്ടെന്നറിഞ്ഞാൽ മറ്റ് താരങ്ങൾ പിന്മാറുമെന്ന് കരുതി അവരോട് കള്ളം പറഞ്ഞതിനെക്കുറിച്ചും വിനയൻ അഭിമുഖത്തിൽ വ്യക്തമാക്കി. അത്ഭുതദ്വീപ് എന്ന സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജിന്റെ വിലക്കിന്റെ സമയമാണെന്നും വിലക്ക് മാറ്റിയത് താനാണെന്നും വിനയൻ പറഞ്ഞു.

ഇപ്പോഴും താൻ അക്കാര്യങ്ങൾ ഓർക്കുന്നുണ്ടെന്നും ജഗതി ചേട്ടനെ കൊണ്ടും ജഗദീഷ് ചേട്ടനെ കൊണ്ടും എഗ്രിമെന്റ് ഒപ്പു വെപ്പിക്കാനായി പോയതും ഓർക്കുന്നുണ്ടെന്ന് വിനയൻ പറഞ്ഞു. ജഗതി ചേട്ടന്റെ അടുത്ത് കരാർ ഒപ്പുവെക്കാനായി ചെന്നപ്പോൾ കൽപ്പനയും അവിടെ ഉണ്ടായിരുന്നു. ഇതിനകത്ത് നായകൻ രാജുവാണെന്ന് കേൾക്കുന്നുണ്ടല്ലോയെന്നും അങ്ങേരുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്നും അത് പ്രശ്നമാണെന്നും ജഗതി ചേട്ടൻ പറഞ്ഞെന്ന് വിനയൻ പറഞ്ഞു. എന്നാൽ, നായകനാരാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ‘പക്രുവാണെന്ന്’. ‘രാജുവിനെയൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ലെന്ന് കള്ളം പറഞ്ഞു’. അപ്പോൾ പിറകിലിരുന്ന് കൽപന ചിരിച്ചുവെന്നും കൽപനയ്ക്ക് സത്യം അറിയാമായിരുന്നെന്നും വിനയൻ വ്യക്തമാക്കി. അങ്ങനെ ജഗതി ചേട്ടന്റെ കൈയിൽ നിന്നും എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിച്ചെന്നും രാജുവിന്റെ വിലക്ക് മാറ്റാൻ വേണ്ടി താൻ ചെയ്ത ഒരു സാഹസമായിരുന്നു അതെന്നും വിനയൻ പറഞ്ഞു. ഒരു പോസിറ്റീവ് കാര്യത്തിന് വേണ്ടി ചെയ്തതു കൊണ്ട് ചെറിയ കള്ളമൊന്നും തെറ്റില്ലെന്നും അത് രാമായണത്തിലും മഹാഭാരത്തിലും വരെ പറഞ്ഞിട്ടുണ്ടെന്നും വിനയൻ പറഞ്ഞു.

ജഗദീഷിന്റെയും ജഗതി ചേട്ടന്റെയും ഒപ്പിട്ട് വാങ്ങിയതിന് ശേഷമാണ് രാജുവിന്റെ ദേഹത്ത് കുഞ്ഞൻമാരെ ഇരുത്തിയുള്ള ഫോട്ടോ എടുക്കുന്നത്. അത് പിറ്റേദിവസം പത്രത്തിൽ വന്നു. ഒപ്പിടുന്ന സമയത്ത് ചോദിച്ചെങ്കിലും ജഗതി ചേട്ടന് സത്യം അറിയാമായിരുന്നു എന്നാണ് താൻ കരുതുന്നതെന്നും വിനയൻ പറഞ്ഞു. സത്യത്തിൽ പൃഥ്വിരാജിന് നേരെയുള്ള വിലക്ക് നീങ്ങിയത് ഈ പടം വന്നതോടെയാണെന്നും വിനയൻ പറഞ്ഞു. ഇൻഡസ്ട്രിയിൽ ജീവിക്കുമ്പോഴും നിലപാടുകൾ വേണമെന്നും വിനയൻ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago