നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കടന്നുവരുന്ന മറ്റൊരു കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ കൊച്ചുണ്ണി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചുണ്ണിക്ക് നെഗറ്റീവ് ഷേഡാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് വിനയന്‍.
കായംകുളം കൊച്ചുണ്ണിക്ക് യഥാര്‍ത്ഥത്തില്‍ നെഗറ്റീവ് ഷേഡാണെന്നാണ് വിനയന്‍ പറയുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധപ്പണിക്കരും ഏറ്റുമുട്ടിയിട്ടുണ്ടെന്നും ഇത് പുസ്തകങ്ങളില്‍ ഉണ്ടെന്നും വിനയന്‍ പറയുന്നു. കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധപ്പണിക്കര്‍ ആണെന്നും അതുകൊണ്ടാണ് പണിക്കര്‍ പട്ടം നല്‍കിയതെന്നും ഗൂഗിളില്‍ ചില രേഖകളിലും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.
ഓരോ ആളുകളും ഓരോ വേര്‍ഷനുകളാണ് പറഞ്ഞത്. ഇതില്‍ സിനിമാറ്റിക്കായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ താന്‍ വിശ്വസിച്ചു. കായംകുളം കൊച്ചുണ്ണി 41-ാം വയസില്‍ മരിച്ചു എന്നാണ് ഗൂഗിളില്‍ ഒരിടത്ത് വായിച്ചത്. അത് ചരിത്രമായി എടുത്തവരുണ്ട്. 71-ാം വയസില്‍ കൊച്ചുണ്ണി മരിച്ചെന്നാണ് മറ്റ് ചില രേഖകളില്‍ പറയുന്നത്. അന്ന് കൊച്ചുണ്ണിയെ പിടിച്ച് ജയിലില്‍ അടച്ചത് വേലായുധപ്പണിക്കരാണെന്നും പറയപ്പെടുന്നു. എത്ര ആള്‍ക്കാര്‍ക്ക് നന്മ ചെയ്താലും മോഷണം മോഷണം തന്നയല്ലേ എന്നാണ് വേലായുധപ്പണിക്കര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണിയെ ഹീറോയാക്കി സിനിമ ചെയ്യുമ്പോള്‍ ഇത് പറയില്ലല്ലോ എന്നും അപ്പോള്‍ അത് പുണ്യകര്‍മമായിട്ടേ അവതരിപ്പിക്കൂ എന്നും വിയന്‍ കൂട്ടിച്ചേര്‍ത്തൂ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…