Categories: MalayalamNews

അഭിനയിക്കുന്നവർ പഴയ നടിയുടെ അനിയത്തി അല്ലെങ്കിൽ നടന്റെ അനിയൻ..! ആരാധകന്റെ വിമർശനത്തിന് മറുപടിയുമായി വിനയൻ

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിൽ ഒരുക്കി തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് വിനയൻ. ചിത്രത്തിൽ കഥാപാത്രങ്ങളായി നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങി നിരവധി ചരിത്രപുരുഷന്മാർ ഉണ്ടായിരിക്കും. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സിജു വിൽസണാണ് ചിത്രത്തിലെ നായകൻ. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. സംവിധായകൻ വിനയൻ. കന്നഡ ചിത്രം മുകിൽ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ക്യാരക്റ്റർ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടിരുന്നു. നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിൻേറതാണ് സംവിധായകൻ പുറത്തുവിട്ടത്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻെറ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “പത്തൊൻപതാം നൂറ്റാണ്ട്” 2022 ഏപ്രിലിലാണ് തീയറ്ററുകളിൽ എത്തുക.. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

ഷാജികുമാറും, വിവേക് ഹർഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയൻ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭർ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. വർഷ വിശ്വനാഥിന്റെ പോസ്റ്ററിന് താഴെ ഒരു ആരാധകൻ ഇട്ട വിമർശനം നിറഞ്ഞ കമന്റിന് സംവിധായകൻ വിനയൻ നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്.

“സിനിമയിൽ അഭിനയിക്കുന്ന ആളുകൾ മുഴുവനും പഴയ നടിയുടെ അനിയത്തി അല്ലെങ്കിൽ പഴയ നടന്റെ അനിയൻ.. സിനിമ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കും….. അങ്ങനെയാ കണ്ടുവരുന്നത്….. അല്ലാതെ കഴിവ് ഉള്ള ഒരുപാട് പേർ ഒരു ചാൻസ് ചോദിച്ചാ കിട്ടില്ല എന്താ ഇതിന്റെ പിന്നിലെ രഹസ്യം…… അതോ … പൈസയാണോ പ്രശ്‌നക്കാരൻ….. സൗന്ദര്യമോ ….. സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തീരഞ്ഞെടുക്കുന്നു എങ്കിൽ സത്യനേശൻ നാടാർ എന്ന സത്യൻ അതുല്യ പ്രതിഭ ഉണ്ടാക്കില്ല….. വിനയൻ എന്ന സംവിദായകനേ.. ബഹുമാനത്തോടെ ചോദിച്ചോട്ടേ.. സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ് …… കഴിവ് … പൈസ …. സൗന്ദര്യം ….. വിദ്യാഭ്യാസം …….” എന്നാണ് ആരാധകൻ ചോദിച്ചത്. മറുപടിയായി വിനയൻ പറഞ്ഞിതിങ്ങനെയാണ്. “നിങ്ങൾ പറയുന്നതാണ് മാനദണ്ഡം എങ്കിൽ കലാഭവൻ മണിയേയും, ജയസൂര്യയേയും, മണിക്കുട്ടനേയും, സെന്തിലിനേയും ഒന്നും ഞാൻ നായകൻമാരാക്കില്ലായിരുന്നല്ലോ?” സംവിധായകന്റെ മറുപടിക്ക് നിറഞ്ഞ പിന്തുണയാണ് ഏവരും നൽകുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago