സിജു വിത്സണിനെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ആകാശ ഗംഗ 2ന് ശേഷം വിനയന്‍ ഒരുക്കുന്ന ചിത്രമാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വരികയാണ് വിനയന്‍. ഇപ്പോഴിതാ ചിത്രത്തില്‍ ഇന്ദ്രന്‍ അവതരിപ്പിക്കുന്ന കേളു എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് വിനയന്‍.
27-ാം ക്യാരക്ടര്‍ പോസ്റ്ററായാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കേളു എന്ന കഥാപാത്രത്തെ വിനയന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തില്‍ ജീവിച്ച അധസ്ഥിതനായ ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേര്‍ച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്. ഇന്ദ്രന്‍സ് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയെന്ന് വിനയന്‍ പറഞ്ഞു.
ചിത്രത്തില്‍ സാങ്കേതിക മേന്മയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മതിയായ സമയം വേണ്ടിവരുമെന്നും വിനയന്‍ പറയുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് കൃത്യമായി അനൗണ്‍സ് ചെയ്യുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ട് തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ദ്രന്‍സ് എന്ന കഴിവുറ്റ നടന്‍ ജീവന്‍ നല്‍കിയ കേളു എന്ന കഥാപാത്രത്തെയാണ്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ 27-ാം ക്യാരക്ടര്‍ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്..
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തില്‍ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യന്‍ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേര്‍ച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്. ഇന്ദ്രന്‍സ് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി.
ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കൂറില്‍ ഈ സിനിമയുടെ കഥപറഞ്ഞു തീര്‍ക്കുമെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. തീയറ്ററില്‍ സിനിമ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശ വാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ.
ഇതുവരെ പ്രേക്ഷകര്‍ക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷന്റെ സാഹസിക കഥ പറയുന്ന ആക്ഷന്‍ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകന്‍ സിജു വിത്സനാണ്. ഈ ചരിത്ര സിനിമയില്‍ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മതിയായ സമയം ആവശ്യമായതിനാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസ് കൃത്യമായി ഇപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല. ശ്രീ ഗോകുലം മുവീസ് നിര്‍മ്മിക്കുന്ന ചിത്രം തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…