‘ഹൃദയത്തിന്റെ പകുതിക്ക് വെച്ച പലരും ഇറങ്ങിപ്പോയി, ഇടവേളയായപ്പോൾ സിനിമ തീർന്നെന്ന് പലരും കരുതി’ – വിനീത് ശ്രീനിവാസൻ

യുവമനസുകളെയും കുടുംബങ്ങളെയും കീഴടക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും ജനുവരി 21ന് ആയിരുന്നു ഹൃദയം സിനിമ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വിനീതിന്റെ സംവിധാനത്തിൽ എത്തിയ അഞ്ചാമത്തെ സിനിമയാണ് ഹൃദയം.

അതേസമയം, കോഴിക്കോട് വടകരയിലെ ഒരു തിയറ്ററിൽ ഹൃദയം സിനിമ കണ്ടു കൊണ്ടിരുന്നവർ പകുതിയായപ്പോൾ സിനിമ കഴിഞ്ഞെന്ന് വിചാരിച്ച് ഇറങ്ങിപ്പോയിരുന്നു. ഓൺലൈൻ മാധ്യമമായ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ഇടവേളയുടെ സമയത്ത് ഇടവേള എന്ന് എഴുതി കാണിച്ചിരുന്നില്ല. പകരം അണിയറപ്രവർത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ഇത് കണ്ട ചിലർ സിനിമ പകുതിയായപ്പോൾ സിനിമ കഴിഞ്ഞെന്ന് വിചാരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു എന്ന് വിനീത് പറഞ്ഞു.

സിനിമ റിലീസായ ദിവസം തനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു എന്നാണ് വിനീത് പറഞ്ഞത്. ഇടവേളയുടെ സമയത്ത് ചിലർ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് താൻ അച്ഛന്റെ കൃഷിത്തോട്ടത്തിൽ ആകാശം നിൽക്കുകയായിരുന്നു. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാൻ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താൻ സുബോധത്തിലേക്ക് എത്തിയതെന്നും മൂന്ന് മണിക്കൂർ എന്നുള്ളത് ആൾക്കാർക്ക് ലാഗ് അടിക്കുമോ എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago