പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ‘ഹൃദയം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ‘ഹൃദയം’ പറയുന്നത്. ചെന്നൈയിലെ എഞ്ചിനിയറിംഗ് പഠനകാലഘട്ടത്തിൽ തന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൃദയം ഒരുക്കിയിരിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു. സിനിമയിലെ സെൽവ എന്ന കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ.
സെൽവ എന്ന കഥാപാത്രം ഒരു ഭാവനാസൃഷ്ടിയല്ലെന്നും യഥാർത്ഥത്തിൽ കോളേജ് പഠനകാലത്ത് അങ്ങനെയൊരു സുഹൃത്ത് ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസൻ. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സെൽവ എന്ന കഥാപാത്രം സിനിമയിൽ മരിക്കുകയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് യഥാർത്ഥത്തിൽ അങ്ങനെയൊരു സംഭവം നടന്നിരുന്നു’ – വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
തന്റെ സുഹൃത്ത് ആയിരുന്നെങ്കിലും അത്രയും അടുത്ത ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, തന്റെ അടുത്ത സുഹൃത്ത മരിച്ചയാളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. അവൻ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അന്ന് കണ്ടതാണ്. അതേ സ്ഥലത്ത് വീണ്ടും ഷൂട്ട് ചെയ്യുമ്പോൾ വല്ലാതെ തോന്നി. എഴുതിയപ്പോൾ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. പക്ഷേ, വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോൾ വല്ലാത്ത വേദന മനസിലേക്ക് വന്നു. അതുകൊണ്ടു തന്നെ ആ രംഗങ്ങൾ പെട്ടെന്ന് ഷൂട്ട് ചെയ്തു തീർത്തെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ചിത്രത്തിൽ അരുൺ പഠിച്ച ക്ലാസ് റൂം തന്റെ ക്ലാസ് തന്നെ ആയിരുന്നുവെന്നും ദർശന പഠിച്ച ക്ലാസ് ഭാര്യ ദിവ്യയുടേതാണെന്നും വിനീത് വ്യക്തമാക്കി. പഠിക്കുന്ന കാലത്ത് മലയാളി സീനിയർ വിദ്യാർത്ഥികൾ നന്നായി റാഗ് ചെയ്യുമായിരുന്നു എന്നും വിനീത് ഓർക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…