Categories: MalayalamNews

“ഫഹദ് സാറും കൺഫേം ചെയ്‌തതിനാലാകും കഥ കേൾക്കാതെ തന്നെ സായി പല്ലവി ഡേറ്റ് തന്നു” അതിരൻ സംവിധായകൻ വിവേക്

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവും കൊച്ചുമോനും ചേർന്ന് നിർമിച്ച് നവാഗതനായ വിവേക് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സായി പല്ലവിയാണ് നായിക. പ്രകാശ് രാജ്, അതുൽ കുൽക്കർണി, രഞ്ജി പണിക്കർ, നന്ദു, ശാന്തി കൃഷ്ണ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പി എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രം ഏപ്രിൽ 12നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ വിവേക് മനസ്സ് തുറക്കുന്നു.

അതിരന്‍ ഒരു പ്രോജക്റ്റാവുന്നത് ഫഹദ് ഫാസില്‍ സാര്‍ ഒരു കണ്‍ഫേംഡ് ഡേറ്റു തരുമ്പോഴാണ്. അദ്ദേഹം വഴിയാണ് ഞാന്‍ സായ് പല്ലവിയിലേക്ക് എത്തുന്നത്. അതിനു മുമ്പ് എനിക്ക് അവരെ അറിയത്തേയില്ലായിരുന്നു. ഫഹദ് സാര്‍ കഥ കേട്ടപ്പോള്‍ നായികയായി സായ് പല്ലവി തന്നെയാണ് യോജിക്കുന്നതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സായ് പല്ലവിയെ കാണുന്നത്. അവര്‍ കഥ കേള്‍ക്കാതെ തന്നെ എനിക്കു ഡേറ്റു തന്നു. ഞാന്‍ കാണുന്ന സമയത്ത് ഫിദ എന്ന പടത്തിനും മറ്റു രണ്ടു പടങ്ങള്‍ക്കു ശേഷവും സായ് പല്ലവി ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. മലയാളത്തില്‍ അഭിനയിച്ചിട്ട് രണ്ടു കൊല്ലമായി. ഞാനൊരു സ്ക്രിപ്റ്റുമില്ലാതെയാണ് അവരെ സമീപിക്കുന്നത്. കഥ പറഞ്ഞു. കഥാപാത്രത്തെ കുറിച്ചും പറഞ്ഞു. അവര്‍ക്ക് അതു ബോധ്യപ്പെട്ടു. ഞാനൊരു ന്യൂ കമറാണ്, ചില പരസ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നേയുള്ളു എന്നതൊന്നും അവര്‍ കണക്കിലെടുത്തതേയില്ല. ഒരുപക്ഷേ ഫഹദ് സാര്‍ കണ്‍ഫേം ചെയ്ത പ്രോജക്റ്റ് എന്നതു കൊണ്ടു കൂടിയാകാം. എന്നാല്‍ ഫഹദ് സാറും സായ് പല്ലവിയും അതു വരെ മീറ്റ് ചെയ്തിട്ടു പോലുമില്ലായിരുന്നു. ഞാനും ഒരുപാടു തരത്തിലുള്ള സിനിമകള്‍ കാണുന്നയാളാണ്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഫഹദ് ഫാസിലില്‍ നിന്നും സായ് പല്ലവിയില്‍ നിന്നുമൊക്കെ എന്താണോ എക്സ്പെക്റ്റ് ചെയ്യുന്നത് അത് ഈ ചിത്രത്തില്‍ വന്നിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago