പതിവ് വൈശാഖ് ചിത്രങ്ങളുടെ ഫോർമുലയിൽ നിന്ന് വ്യത്യസ്തമായാണ് നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നത്. ചിത്രം തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. മാർച്ച് പതിനൊന്നിന് നൈറ്റ് ഡ്രൈവ് തിയറ്ററുകളിൽ റിലീസ് ചെയ്യും. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത മധുരരാജയ്ക്ക് ശേഷവും മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മോൺസ്റ്ററിനു മുമ്പായും എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. വില പിടിപ്പുള്ള താരങ്ങളോ വമ്പൻ ബജറ്റോ ഇല്ലാത്ത ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും അന്ന ബെന്നും ആണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും നൈറ്റ് ഡ്രൈവിനുണ്ട്.
വൈശാഖ് എന്ന സംവിധായകന്റെ കരിയറിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ചെറിയ ചിത്രം. ഒരു രാത്രിയിൽ സംഭവിക്കുന്ന കഥയാണ് നൈറ്റ് ഡ്രൈവ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ രചിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. വൈശാഖിന്റെ കരിയറിലെ മുഴുനീള ത്രില്ലർ ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്. ഇതിനു മുമ്പ് റിലീസ് ആയ വൈശാഖിന്റെ ചിത്രം മമ്മൂട്ടി നായകനായ മധുരരാജ ആയിരുന്നു. ഇനി റിലീസ് ആകാനുള്ളത് മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ ആണ്. ഇതിനിടയിൽ ആണ് നൈറ്റ് ഡ്രൈവ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
മലയാളസിനിമയിൽ ബിഗ് ബജറ്റ് കൊമേഴ്സ്യൽ സിനിമ സംവിധായകരിൽ മുന്നിൽ നിൽക്കുന്ന സംവിധായകനാണ് വൈശാഖ്. ആദ്യചിത്രമായ പോക്കിരിരാജ മുതൽ മധുരരാജ വരെയുള്ള വൈശാഖ് ചിത്രങ്ങളെല്ലാം ഒരേ രീതിയിൽ ആയിരുന്നു. ഇതിന് ഒരു അപാദമായി നില കൊണ്ടത് വിശുദ്ധൻ സിനിമ ആയിരുന്നു. പോക്കിരിരാജ തിയറ്ററുകൾ നിറച്ചപ്പോൾ 2016ൽ ഇറങ്ങിയ പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി മാറി. ഏതായാലും യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥ പറയുന്ന ‘നൈറ്റ് ഡ്രൈവ്’ റിലീസ് ആകാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…