മാസ് ആക്ഷൻ കോമഡി എന്റർടയിനറുമായി വൈശാഖ്, തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ്

മലയാളസിനിമാലോകത്തിന് ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് വൈശാഖ്. അടുത്തതായി ഒരു മാസ് ആക്ഷൻ കോമഡി എന്റർടയിനറുമായി വൈശാഖ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കും. അതേസമയം, പുതിയ സിനിമയുടെ പ്രഖ്യാപനവും ആരൊക്കെ ആയിരിക്കും ഇതിൽ അഭിനേതാക്കളാകുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും.

ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ്്ലി എന്ന ചിത്രം നേരത്തെ വൈശാഖ് പ്രഖ്യാപിച്ചിരുന്നു. വൈശാഖും – ഉദയ് കൃഷ്ണയുമാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. മല്ലുസിംഗിനു ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. എന്നാൽ, ചിത്രം പ്രഖ്യാപിച്ചെങ്കിലും അത് വേണ്ടെന്നു വെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ, പൃഥ്വിരാജിനെ നായകനാക്കി ഖലീഫ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ഖലീഫയുടെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇതിനിടയിലാണ് മിഥുൻ മാനുവൽ തോമസുമായി ചേർന്ന് വൈശാഖ് മറ്റൊരു സിനിമയുമായി എത്തുന്നു എന്ന റിപ്പോർട്ടുകൾ.

മോൺസ്റ്റർ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾ ആയിരുന്നു വൈശാഖിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. യുവതാരങ്ങളായ റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ നൈറ്റ് ഡ്രൈവ് മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. മാസ് പടമായ പോക്കിരിരാജ സംവിധാനം ചെയ്തു കൊണ്ട് സംവിധാനരംഗത്തേക്ക് കാലെടുത്തുവെച്ച സംവിധായകനാണ് വൈശാഖ്. സീനിയേഴ്സ്, മല്ലൂസിംഗ്, പുലിമുരുകൻ, മധുര രാജ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ ചിലത്. ഏതായാലും മിഥുൻ മാനുവൽ തോമസും വൈശാഖും ഒന്നിക്കുമ്പോൾ ഒരു മികച്ച എന്റർടയിനർ ആയിരിക്കും സിനിമാപ്രേമികൾക്ക് ലഭിക്കുക.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago