മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രത്തിന്റെ ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഏപ്രിൽ ഒന്നിന് ഒ ടി ടിയിൽ റിലീസ് ചെയ്യും. മാർച്ച് മൂന്നിന് ആയിരുന്നു തിയറ്ററുകളിൽ ഭീഷ്മപർവം റിലീസ് ചെയ്തത്. വലിയ വരവേൽപ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന് ഇടയിലാണ് ഒ ടി ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും വൻ ഹിറ്റ് ആയിരുന്നു. ഭീഷ്മപർവം സമ്മാനിച്ച ‘ചാമ്പിക്കോ’ ഫോട്ടോ ട്രെൻഡ് ഇതുവരെയും അവസാനിച്ചിട്ടില്ല.
വൻ താരനിര ആയിരുന്നു ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പം എത്തിയത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.
അടുത്ത കാലത്ത് വലിയ പ്രി റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവ്വം. മമ്മൂട്ടിയും അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രം ബിഗ് ബി ആയിരുന്നു. ബിഗ് ബി റിലീസ് ചെയ്ത് 14 വർഷത്തിനു ശേഷം ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു ഭീഷ്മ പർവ്വം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…