Categories: ActorMalayalamMovie

സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്റെ വിലക്ക് സ്ഥിരപ്പെടുത്തി; കോടതി ഉത്തരവ് പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി  മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിർമ്മിക്കാൻ ഇരുന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാകോടതി ഉത്തരവ് പുറത്ത് വിട്ടു. പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു, ജിനു എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി സിനിമ സ്റ്റേ ചെയ്തത്. ഷാജി കൈലാസ് നിര്‍മ്മിച്ച്‌ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രവുമായി കടുവാക്കുന്നേല്‍ കുറുവച്ചന് സാമ്യം ഉണ്ടെന്ന വാദത്തെ തുടർന്നാണ് പ്രശനം കോടതിയിലേക്ക് എത്തിയത്.

പോലീസിലെ ഉന്നതനുമായി കുറുവച്ചന്‍ നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച്‌ പകര്‍ത്തിയെന്നായിരുന്ന ഹര്‍ജിക്കാരുടെ ആരോപണം. കടുവയുടെ തിരക്കഥാകൃത്തായ ജിനു അബ്രഹമാണ് കോടതിയെ സമീപിച്ചത്.സിനിമയുമായി ബന്ധപ്പെട്ട എല്ലാവിധ പരസ്യങ്ങളും നിർത്തിവെക്കണം എന്ന് കോടതി ഉത്തരവിട്ടു. കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ വിലക്ക് തുടരും.രണ്ടു  കക്ഷിയുടെയും ഭാഗത്ത് നിന്നും വാദം കേട്ടതിനു ശേഷമാണ് കോടതി ഉത്തരവ് ഇട്ടത്. സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചൻ 2019 ൽ ഷൂട്ടിംഗ് തുടങ്ങിയതിനെന്നും ഈ വാദവുമായി സിനിമക്ക് യാതൊരു ബന്ധം ഇല്ലെന്നും ടോമിച്ചൻ മുളകുപാടം നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ, രണ്ടു സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ യഥാര്‍ത്ഥ കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പാലാ സ്വദേശിയാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതം സിനിമയാക്കാൻ രഞ്ജി പണിക്കറുമായി സംസാരിച്ചിരുന്നു, തന്റെ ജീവിതം ചെയ്യാൻ മോഹൻലാലിനെ ആണ് താൻ മനസ്സിൽ സങ്കൽപ്പിച്ചത്, എന്നാൽ സുരേഷ് ഗോപിയുടെ സംസാരവും ആകാരവടിവും കഥാപാത്രത്തിന് ചേരുമെന്നും കുറുവച്ചന്‍ പറഞ്ഞിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago