Categories: MalayalamNews

മകൾ ഐശ്വര്യയുടെ ചോറൂണ് ചിത്രങ്ങൾ പങ്ക് വെച്ച് ദിവ്യ ഉണ്ണി; ഫോട്ടോസ്

മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ജനുവരി 14നാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നത്. ഐശ്വര്യ എന്ന് പേരിട്ട മൂന്നാമത്തെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

Divya Unni shares the photos from daughter Aishwarya’s choroonnu

ജനുവരി 14നാണ് കുഞ്ഞു രാജകുമാരി തങ്ങളുടെ ജീവിതത്തിലേക്ക് വന്നതെന്നും ഐശ്വര്യ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും തേടുന്നുവെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ആദ്യവിവാഹത്തില്‍ രണ്ടു മക്കളും ഇപ്പോള്‍ ഒരു മകളും ആണ് ദിവ്യയ്ക്ക് ഉള്ളത്.

Divya Unni shares the photos from daughter Aishwarya’s choroonnu

2018 ഫെബ്രുവരി അഞ്ചിനായിരുന്നു ദിവ്യ ഉണ്ണി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീര്‍ കുമാറുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ആണ് താരം അരുണിനെ വിവാഹം ചെയ്യുന്നത്. 2018 ഓഗസ്റ്റില്‍ വിവാഹ മോചിതയാകുകയായിരുന്നു. ആദ്യവിവാഹത്തിലെ രണ്ടു മക്കളും താരത്തിനൊപ്പമാണ് താമസിക്കുന്നത്. എല്ലാവരുടെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago