ആഫ്രിക്കൻ കാണാക്കാഴ്ചകളുമായി ജിബൂട്ടി നാളെ എത്തുന്നു

ആഫ്രിക്കയിലെ ഇതുവരെ കാണാത്ത കാഴ്ചകളുമായി ജിബൂട്ടി നാളെ തിയറ്ററുകളിലേക്ക്. കുടുംബപ്രേക്ഷകരെയും ആക്ഷൻ സിനിമാപ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ജിബൂട്ടിയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രയിലർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സർവൈവൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ആണെങ്കിലും സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ കുടുംബപ്രേക്ഷകരും ആഫ്രിക്കൻ കാഴ്ചകൾ കാണാൻ തിയറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പായി.

ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യക്കടത്തും നിയമ നൂലാമാലകളും ജിബൂട്ടിയിൽ പ്രമേയമാകുന്നുണ്ട്. നാട്ടിൻപുറത്തുകാരായ രണ്ടു സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യക്കടത്തും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശകുൻ ജസ്വാൾ ആണ് ചിത്രത്തിലെ നായിക. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് വരികൾ. അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ എന്നിവരെ കൂടാതെ ഗ്രിഗറി, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ്, എസ്. ജെ. സിനു എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രസംയോജനം – സംജിത് മുഹമ്മദ്, ഛായാഗ്രഹണം – ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – തോമസ് പി മാത്യു, ആര്‍ട്ട് – സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം – ശരണ്യ ജീബു, സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ് – വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവര്‍, ഡിസൈന്‍സ് – സനൂപ് ഇ സി, മനു ഡാവിഞ്ചി എന്നിവര്‍, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍.

Djibouti official teaser is out now
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago