Do I Need Selfie Control_ asks actress Suchitra Murali
മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പർ ചിത്രങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിൽ നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ് താമസം.അതെ പോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സ്ഥിരമായി തന്റെ സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന നടി തനിക്ക് സെൽഫി കൺട്രോൾ വേണമോ എന്ന് ചോദിച്ചാണ് ഒരു സെൽഫി പങ്ക് വെച്ചിരിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറയുന്ന നടിമാര്‍ മലയാളത്തില്‍ ഏറെയാണ്. പലരും നല്ല അവസരങ്ങളിലൂടെ തിരിച്ച് വരവ് നടത്താറുണ്ട് ഇപ്പോള്‍. ചുരുക്കം ചിലര്‍ക്ക് മാത്രമേ പഴയ സ്വീകാര്യത ലഭിക്കാറുള്ളു. അത്തരത്തില്‍ മലയാളികള്‍ തിരിച്ച് വരവിന് ആഗ്രഹിക്കുന്ന നടിമാരുടെ ലിസ്റ്റിലുള്ള താരമാണ് സുചിത്ര മുരളി.
1978ൽ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത്. ശേഷം അടിമ കച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ തന്‍റെ 14-ാം വയസ്സിൽ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി. മോഹൻലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാൽ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിൽ ഗോസിപ്പ് കോളങ്ങളിൽ മുമ്പ് വന്നിട്ടുമുണ്ട്.
അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായി സുചിത്ര. കുട്ടേട്ടൻ, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കൻ, കാസർഗോഡ് കാദർഭായ്, തക്ഷശില, ഹിറ്റ്ലർ, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 17 വര്‍ഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…