ഇപ്പോൾ നിലവിൽ വളരെ അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് എം ദിലീഷ് പോത്തന്- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോജി. അച്ഛനും മക്കളും അടങ്ങിയ ഒരു വീട്ടിലെ കുടുംബത്തെ ആസ്പദമാക്കി ഒരുക്കിയ ജോജിയില്‍ സുപ്രധാന സ്ത്രീ കഥാപാത്രമായി വന്നത് നടി ഉണ്ണിമായ പ്രസാദാണ്. ഇപ്പോൾ താരത്തിന്റെ ബിന്‍സി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഉണ്ണിമായ ഇപ്പോൾ സോഷ്യൽ ,മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത് എന്തെന്നാൽ ചിത്രത്തിലെ അപ്പച്ചന്റെ കൂടെയുള്ള ഒരു സെല്‍ഫി ചിത്രംമാണ്. ശവപ്പെട്ടിയില്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് അപ്പച്ചനായി എത്തിയ സണ്ണി. പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്.
‘ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല, എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു’- ഉണ്ണിമായ ചിത്രത്തിന്റെ താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഗുളിക കൊടുത്ത് കൊന്നതും പോരാണ്ട് ഫോട്ടോ എടുത്ത് അപമാനിക്കുകയാണോ എന്നും ചോദിക്കുന്നവരുമുണ്ട് ആ കൂട്ടത്തിൽ. സംഗതി എന്തായാലും ആസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്.