സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ഫഹദിന്റെ മടിയില്‍ ഇരിക്കുന്ന നസ്രിയയെ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കുന്നത് കാണാം.കടന്നു പോകുന്ന ഓരോ ദിവസങ്ങളിലെ ഫോട്ടോയും അനുഭവങ്ങളും പങ്ക് വെക്കാൻ നസ്രിയ മിക്കപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വൈറല്‍ ആവുകയും ചെയ്തു.
View this post on Instagram
ഇരുവരും തൂ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിൽ എല്ലാം തന്നെ ഫഹദ് ചിരിച്ച് നസ്രിയയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നതായി കാണാം. അടുത്തിടെ രണ്ട് ചിത്രങ്ങളാണ് ഫഹദിന്റെ ഒടിടി റിലീസ് ആയി എത്തിയത്. ഇരുള് നെറ്റ്ഫ്ലിക്സിലും, ജോജി ആമസോണിലും റിലീസ് ചെയ്തു. 2014 ല്‍ആണ് നസ്രിയ നസീമും ഫഹദ് ഫാസിലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ട്രാന്‍സിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.