അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, പലരും ആ ചിത്രങ്ങൾ ഹൃദയം കൊണ്ട് തന്നെ ഏറ്റെടുത്തു ഡോ. മനു ഗോപിനാഥന്‍ ആണ് ഈ കണ്‍സപ്ടിനുപിന്നില്‍. സൂസന്‍ തോമസും ഡോക്ടര്‍ മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. അജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
എന്നാൽ ചില ഗ്രൂപുകളിൽ ചിത്രം യഥാർത്ഥത്തിൽ ഉള്ള സേവ് ദി ഡേറ്റ് ആണെന്ന് പറഞ്ഞു ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു. ഇപ്പോൾ അവരോടൊക്കെ അത് ശെരിക്കും സേവ് ദി ഡേറ്റ് അല്ല, ഒരു കൺസപ്റ്റ് മാത്രമാണെന്ന് പറയുകയാണ് ഡോക്ടർ മനു.
അവളുടെ ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്. വീട്ടിൽ പ്രാർത്ഥനയിൽ മുഴുകുന്ന സമയത്ത് അടുക്കളയിൽ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു. ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറി ചെന്നു. എന്ത് സംഭവിക്കുന്നു എന്നറിയാൻ അടുക്കളയിലേക്ക് ചെന്ന് ലൈറ്റിടുമ്പോഴേക്കും തീ ആളി പടരുക ആയിരുന്നു. വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപ്രായയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ പുതുതായി എത്തിയ ഡോക്ടർ ചികിത്സയിൽ അലംഭാവം കാണിച്ചു, അവൾക്ക് ഇപ്പോൾ കുറച്ച് വിരലുകൾ ഇല്ല.
ചിത്രത്തിൽ നോക്കിയാൽ അത് കാണുവാൻ സാധിക്കും. എന്നാൽ താൻ നേരിട്ട വേദനകൾ എല്ലാം കടിച്ചമർത്തി അവൾ ജീവിതത്തിനോട് പൊരുതി മുന്നേറുക ആയിരുന്നു എന്ന് മനു പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…