Categories: MalayalamNews

ട്രാൻസ് ടീം ചെയ്യുന്നത് ഒരു കൊലച്ചതി..! എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആന മണ്ടത്തരം പറഞ്ഞതെന്ന് ചോദ്യം ചെയ്‌ത്‌ ഡോക്ടർ

സമ്മിശ്ര പ്രതികരണം നേടിയിട്ടും അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ട്രാൻസ് വിജയകരമായി പ്രദർശനം തുടരുകയാണ്. വിജു എന്ന മോട്ടിവേഷണൽ സ്പീക്കറിൽ നിന്നും പാസ്റ്റർ ജോഷ്വ കാൾട്ടൻ എന്ന ലോക പ്രശസ്‌ത വ്യക്തിയിലേക്കുള്ള ഒരാളുടെ വളർച്ചയാണ് ചിത്രത്തിന്റെ പ്രമേയം. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂർത്തിയാക്കിയത്. ചിത്രം പ്രദർശന വിജയം കുറിച്ച് മുന്നേറുമ്പോൾ ചിത്രത്തിനെതിരെ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തോമസ് മത്തായി കയ്യാനിക്കൽ എന്ന ഡോക്ടർ.

Trance കണ്ടു. ഒരു സിനിമയേയും കീറിമുറിക്കാനോ വിലയിരുത്താനോ താല്പര്യം ഇല്ല. എന്നാൽ വൻ impact ഉള്ള ഒരു മീഡിയം ആണ് commercial cinema എന്നിരിക്കേ, അങ്ങേയറ്റം disturbing ആയി അനുഭവപ്പെട്ട ചില കാര്യങ്ങൾ പറയാതിരിക്കാനും വയ്യാ.

Anti-psychiatry തീം ആയിട്ടുള്ള സിനിമകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. 1962ൽ Ken Kesey എഴുതിയ One Flew Over the Cuckoo’s Nest ആസ്പദമാക്കി എടുത്ത സിനിമ അതിനൊരു ഉദാഹരണമാണ്. അന്ന് സൈക്യാട്രിയിൽ നിലനിന്നിരുന്ന lobotomy, insulin shock therapy പോലെയുള്ള പ്രാകൃതവും അന്ധവുമായ treatment methodsന് എതിരെയുള്ള രൂക്ഷവിമർശനമായിരുന്നു ആ സിനിമ.

പക്ഷേ ഇന്ന്, 2020ൽ, Psychiatry പഴയ Psychiatry അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. Mental illnesses are considered organic illnesses today. എന്ന് വച്ചാൽ ശാരീരികമായ ഏതൊരു രോഗം പോലെയും, biological abnormalities ആണ് മാനസിക രോഗങ്ങൾക്ക് കാരണമാവുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് ഇന്ന്. ആ abnormalities തലച്ചോറിന്റെ structureലോ biochemistryലോ neural circuitsലോ, എവിടെ വേണേലും ആവാം. ഈ തെളിവുകൾ ഇപ്പോൾ എവിടെ നിന്ന് പൊട്ടി മുളച്ചു എന്ന് ചോദിച്ചാൽ, ഈ അടുത്ത കാലത്ത് മാത്രമാണ് ഇവ ലഭിക്കാൻ സഹായകമായ fMRI പോലുള്ള നൂതന neuroimaging സംവിധാനങ്ങൾ നിലവിൽ വന്നത് എന്നേ പറയാനുള്ളൂ.

പറഞ്ഞു വരുന്നത് എന്തെന്നാൽ, Depression, Schizophrenia, Bipolar disorder പോലുള്ള mental disorders ഒരു വ്യക്തിയുടെ choice അല്ല. സാമൂഹികമായ stressorsനോടുള്ള reactionഉം അല്ല. Diabetes, hypertension, asthma എന്നൊക്കെ പറയുന്നത് പോലെ real ആയിട്ടുള്ള രോഗാവസ്ഥകൾ ആണ്. Organic ആയത് കൊണ്ട് തന്നെ ഇവയുടെ treatmentൽ medicines have a major role. Parkinson’s disease പോലൊരു ശാരീരിക രോഗത്തിൽ dopamine കുറയുമ്പോൾ നമ്മൾ പുറത്ത് നിന്ന് dopamine ടാബ്‌ലറ്റ് രൂപത്തിൽ supplement ചെയ്യുന്നു. അത് പോലെ ഒരു chemical intervention മാത്രമേ mental illness treatmentലും ചെയ്യുന്നുള്ളൂ.

ഈ മരുന്നുകൾ എത്ര effective ആണ് എന്നറിയണമെങ്കിൽ ഒരു ദിവസം നിങ്ങൾ ഏതെങ്കിലും ഒരു psychiatry ഓപി സന്ദർശിച്ചാൽ മതിയാവും. മരുന്നുകളുടെ മാത്രം സഹായത്തോടെ വളരെ നോർമൽ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും. കൈ വിറയൽ, weight gain, sedation പോലുള്ള side effects ഇവയ്ക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ കൃത്യമായ monitoring ഉണ്ടെങ്കിൽ ഒരു പരിധി വരെ side effects നിയന്ത്രിക്കാനും ആവശ്യമെങ്കിൽ വേറെ better treatment optionsലേക്ക് മാറ്റാനും പറ്റും.

ഇത്രയുമൊക്കെ വാരിവലിച്ചു പറയാൻ ഒരു കാരണമുണ്ട്. Trance സിനിമയിൽ വളരെ crucial ആയ മൊമെന്റിൽ പറയുന്ന ഒരു statement ഉണ്ട്: Risperidone, Xanax പോലുള്ള psychotropic medications നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണെന്നും brain damageന് കാരണമാവുമെന്നും. എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ അങ്ങനെ ഒരു ആന blunder നിങ്ങൾ പറഞ്ഞത് എന്നാണ് trance ടീമിനോട് എന്റെ ചോദ്യം. അങ്ങനൊരു statement സിനിമ കാണുന്നവരിൽ മരുന്ന് കഴിക്കുന്ന mentally ill ആയിട്ടുള്ള വ്യക്തികളെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ ഒരു നിമിഷമെങ്കിലും ആലോചിച്ചോ. ഇല്ലാ എന്നറിയാം. അത് ഞാൻ പറഞ്ഞു തരാ. ഇന്നലെ കൊച്ചിയിൽ work ചെയ്യുന്ന എന്റെ സുഹൃത്തായ psychiatrist പറഞ്ഞു, anxiety disorder ഉള്ള ഒരു patient മരുന്ന് കഴിക്കാൻ വിസമ്മിതിക്കുന്നു. ചോദിച്ചപ്പോൾ പറഞ്ഞു brain damage വരുമെന്ന്. Psychotic depression ഉള്ള ഒരു patient മരുന്ന് ഉപേക്ഷിച്ച് നാളെ ആത്മഹത്യ ചെയ്താൽ അതിന് ആരുത്തരം പറയും. നല്ല രീതിയിൽ maintain ചെയ്തു പോകുന്ന ഒരു Bipolar patient മരുന്ന് നിർത്തി relapse അടിച്ച് പൂർണ്ണ രോഗാവസ്ഥയിൽ എത്തിയാൽ അതിന് ആരാണ് കാരണം. വലിയ വായിൽ നിഷേധിക്കാനും scientific basis ഇല്ലാതെ പൊട്ടത്തരങ്ങൾ വിളിച്ചു പറയാനും എളുപ്പം ആണ്, solutions ഉണ്ടോ നിങ്ങളുടെ കയ്യിൽ. സഹായിച്ചില്ലേലും atleast ഉപദ്രവിക്കാതെയെങ്കിലും ഇരുന്നൂടെ. ന്യൂജെൻ സിനിമയുടെ പ്രവാചകന്മാർ അല്ലേ നിങ്ങൾ, ഇങ്ങനെ അശാസ്ത്രീയത വിളമ്പി ജനങ്ങളെ വഴിതെറ്റിക്കുന്നതാണോ നിങ്ങളുടെ പുരോഗമനവാദം. ഏതെങ്കിലും ഒരു psychiatristനോട് ഒരു വാക്ക് ചോദിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ.

Modern മെഡിസിന്റെ ചികിത്സ നിഷേധിച്ച് വിനായകന്റെ മകളെ കൊല്ലിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടൻ ചെയ്ത അതേ കൊലച്ചതി ആണ്, അൻവർ റഷീദ് ആൻഡ് ടീം ഓരോ psychiatry patientനോടും ഈ സിനിമയിലൂടെ ചെയ്യുന്നത്. അത് മറക്കണ്ട.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago