ബിഗ് ബോസ് സീസണ് നാലില്‍ ടൈറ്റില്‍ വിന്നറായത് ദില്‍ഷ പ്രസന്നനായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ടൈറ്റില്‍ വിന്നറാകുന്നത്. 20 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു ദില്‍ഷയുടെ വിജയം. ഇപ്പോഴിതാ ദില്‍ഷയ്ക്കൊപ്പം ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ലേഡി ബിഗ് ബോസിനൊപ്പം എന്ന തലക്കെട്ടോടെയാണ് റോബിന് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ സീസണില്‍ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളില്‍ ഒന്നായിരുന്നു റോബിന്റേയും ദില്‍ഷയുടേയും ഫ്രണ്ട്ഷിപ്പ്. ദില്‍ഷയോട് പ്രണയമാണ് തനിക്കെന്ന് റോബിന് തുറന്നു പറഞ്ഞെങ്കിലും ദില്‍ഷ അത് നിരസിച്ചിരുന്നു. റോബിനോട് സൗഹൃദം മാത്രമാണുള്ളതെന്നായിരുന്നു ദില്‍ഷ വ്യക്തമാക്കിയത്.
അതിനിടെ ദില്‍ഷയുടെ വിജയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട റോബിന് ദില്‍ഷയ്ക്കായി വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ റോബിന്റെ പെണ്ണിന് വോട്ട് ചെയ്യുക എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പെയ്ന് നടന്നു. ഇതാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി റിയാസിന് വേണ്ടിയും നിരവധിയാളുകള്‍ ശബ്ദമുയര്‍ത്തി. റിയാസാണ് യഥാര്‍ത്ഥ വിജയി എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…