വിജയ് ചിത്രം മാസ്റ്ററിന് തീയറ്ററുകളിൽ 100 ശതമാനം സീറ്റുകളും അനുവദിച്ച് പ്രദർശിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യപ്രവർത്തകർ വൻ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് രോഗവ്യാപനം തടയുവാൻ നോക്കുമ്പോൾ ഇത്തരം പ്രവർത്തികൾ എല്ലാം കൈവിട്ട് കളയുമെന്നാണ് അവർ പറയുന്നത്. ചിത്രത്തിന്റെ റിലീസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളി ഡോക്ടർ ഷിംന അസീസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.
വിജയ് ചിത്രത്തിന് തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ 100 ശതമാനം സീറ്റുകളും അനുവദിക്കാൻ അവിടത്തെ സർക്കാരിനെ ഇളയ ദളപതി തന്നെ നേരിട്ട് കണ്ട് സമ്മതം വാങ്ങിയെന്നൊക്കെയാണ് വാർത്തകൾ. സംഗതി കോവിഡ് കാലത്ത് തമിഴ്നാട്ടിൽ പോയി നോക്കിയിട്ടുള്ളവർക്കറിയാം, അവിടെ മാസ്‌ക് പോയിട്ട് കർച്ചീഫ് പോലും മുഖത്തില്ല. ആർക്കും ഇത്തമൊരു കൺസേണുമില്ല. എല്ലായിടത്തും തിരക്കുമ്പോൾ സിനിമ തിയറ്ററിൽ തിരക്കിയാലെന്താ എന്നാവും? 50% ഒക്യുപൻസി തന്നെ പ്രായോഗികതലത്തിൽ ഒരു കോമഡിയാവാനാണ് സാധ്യത. അപ്പോഴാണ് ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത, എയർ കണ്ടീഷൻ ചെയ്‌ത മൊത്തമായി അടഞ്ഞയിടത്ത് യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് ആളുകൾ തിക്കിത്തിരക്കി ഇരിക്കുന്നത്.
അരി വാങ്ങാൻ പുറത്തിറങ്ങുന്നത് അത്യാവശ്യമാണ്. അവിടെ മുൻകരുതലുകളോടെ പുറത്തിറങ്ങുക തന്നെ വേണം. കാറ്റ് പുഴുങ്ങിതിന്ന് ജീവിക്കാൻ പറ്റുന്ന സ്‌ഥിതിയിലല്ലല്ലോ നമ്മളാരും. പക്ഷേ, ‘രക്ഷിക്കൽ സ്‌പെഷ്യലിസ്‌റ്റും’ ചോരയിൽ സിനിമബാധ കേറിയ ഫാൻസ് കൂട്ടവും കൂടി ഇങ്ങനെ ഇറങ്ങിയാൽ കാര്യങ്ങൾ വല്ലാതെ കൈവിട്ട് പോവും. എപ്പോൾ കോവിഡിനെക്കുറിച്ച് പോസ്റ്റിട്ടാലും കിട്ടാറുള്ള ചാപ്പയടിയും പുച്‌ഛവും പരിഹാസവും ഒന്നും മറന്നോണ്ടല്ല ഇതെഴുതുന്നത്. ഏതാണ്ടൊരു വർഷമായി ഞങ്ങൾ ആരോഗ്യപ്രവർത്തകർ ഇവിടെ കോവിഡിന്റെ പിറകെ നടക്കുന്നു, വേറെ എല്ലാവർക്കും ഏതെങ്കിലും വിധത്തിലൊരു മോചനമായി. ഞങ്ങൾ ഇപ്പഴും ചങ്കരൻ ഓൺ ദ കോക്കനട്ട് ട്രീ എന്ന സ്‌ഥിതിയിലാണ്. അത് മാറണമെങ്കിൽ ഒഴിവാക്കാനാവുന്ന ഭാരങ്ങളെങ്കിലും സമൂഹത്തിൽ നിന്ന് കുറയണം, സ്വബോധവും സാമാന്യബോധവും വർക്ക് ചെയ്യണം. ഇളയ ദളപതി ഫാൻസ് ആണെന്ന് വെച്ച് കൊറോണ പകരാതിരിക്കൂല. നമ്മളൊന്നും വിചാരിക്കാതെ ഇതിനൊരന്ത്യം ഉണ്ടാവുകയുമില്ല. അപ്പോ ശരി, നന്റ്‌റി. വണക്കം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…