Categories: Movie

‘ഫോര്‍പ്‌ളേ വേണമെന്ന് അവള്‍ പറയുമ്പോള്‍ ആക്ഷേപം എന്തിന്? പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം’; ചര്‍ച്ചയായി കുറിപ്പ്

അടുക്കളയിലെ സ്ത്രീകളുടെ ദുരിത ജീവിതം വരച്ചു കാട്ടുന്ന മലയാള സിനിമ ‘മഹത്തായ ഇന്ത്യന്‍ അടുക്കള’ ചര്‍ച്ചയാകുന്നു. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ കൃത്യമായ രാഷ്ട്രീയമാണ് മുമ്പോട്ടു വെക്കുന്നത്.

സിനിമ ചര്‍ച്ച ചെയ്യുന്ന പൊതുബോധത്തെ റദ്ദു ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളന്‍. വാ തുറന്ന് കാര്യങ്ങള്‍ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് ‘ഇങ്ങനെ’ ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ. മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളില്‍ വളര്‍ത്തുവാന്‍ ഓരോ രക്ഷക്കര്‍ത്താക്കളും ശ്രദ്ധിക്കണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുറെയൊക്കെ വീടുകളില്‍ ആവശ്യമില്ലാത്ത ശീലങ്ങള്‍ പഠിപ്പിക്കുന്നതിന് പിന്നില്‍ സ്ത്രീകള്‍ക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭര്‍ത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങള്‍. മകന്‍ വളര്‍ന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാര്‍.

സെക്സിന് ഫോര്‍പ്ലേ വേണമെന്ന് അവള്‍ പറയുമ്പോള്‍ ‘എല്ലാം അറിയാമല്ലേ’ എന്ന ആക്ഷേപം. ഫോര്‍പ്‌ളേ ഇല്ലാതെ സെക്സ് ചെയ്യുമ്പോള്‍ അവള്‍ക്ക് വേദനിക്കുന്നത് കൊണ്ട് അവള്‍ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോനിയില്‍ വെറ്റ് ആകാതെ സാധനം നേരെ എടുത്തു അങ്ങോട്ട് വെച്ചാല്‍ അവള്‍ക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രിക്കേഷന്‍ വന്ന് അവിടെ നനവ് വന്നാല്‍ മാത്രമേ അവള്‍ക്ക് വേദന കൂടാതെ സെക്സ് അസ്വദിക്കാനാകു.

ടേബിള്‍ മാനേര്‍സ് പുറത്തു ശീലിക്കുകയും വീട്ടില്‍ തോന്നിയ പോലെ താന്‍ ജീവിക്കും എന്ന് വാശിയുള്ള പുരുഷന്‍. ഇതുപോലെ എത്രയോ വീടുകളില്‍ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകള്‍ ചെയ്‌തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാര്‍. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകള്‍. അതിന് പകരം ‘ഇത് അവിടെ കൊണ്ട് വെച്ചേ’, ‘ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്’ എന്നു പറയുന്ന സ്ത്രീകള്‍ നമ്മളില്‍ എത്രപേരുണ്ട് ?

കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാന്‍ ആണെങ്കില്‍ അങ്ങനെ തന്നെ ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങള്‍ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് ‘ഇങ്ങനെ’ ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ. മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളില്‍ വളര്‍ത്തുവാന്‍ ഓരോ രക്ഷക്കര്‍ത്താക്കളും ശ്രദ്ധിക്കണം.

The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങള്‍ അതില്‍ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു.

കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ…

Posted by Shinu Syamalan on Saturday, 16 January 2021

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago