Categories: Movie

ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ് എന്ത് മോഷ്ടിക്കാന്‍ പോകുന്നതാണ്?

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. അടുക്കളയിലെ സ്ത്രീകളുടെ ദുരിത ജീവിതത്തെക്കുറിച്ചും കിടപ്പറയിലെ ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ സിനിമ പറയുന്നുണ്ട്.

ലൈംഗിക ബന്ധത്തില്‍ ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഡോ ഷിനു ശ്യാമളന്റെ കുറിപ്പ്. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം എന്ന് ഷിനു ചോദിക്കുന്നു. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? എന്നെല്ലാം ചോദിച്ചു കൊണ്ട് ആരംഭിക്കുന്ന കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ്,

‘ലൈറ്റ് ഓഫ് ആക്കുവല്ലേ’..
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ.

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്‌ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?

ക്‌ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണര്‍വ് നല്‍കാം.

എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക.

കിടക്കയില്‍ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക.

തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്‌റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്സ് ടോയ്സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്‌സില്‍ മെല്ലെ ഫോര്‍പ്‌ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്‌സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്‌സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം??.
The great indian kitchen സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത്..

"ലൈറ്റ് ഓഫ് ആക്കുവല്ലേ"..

ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത്…

Posted by Dr Shinu Syamalan on Monday, 18 January 2021

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago