മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ നല്‍കിയത് 65 കുപ്പി ആന്റി വെനം. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി നല്‍കുന്നത് 25 കുപ്പി ആന്റി വെനമാണ്. ഇത്രയും നല്‍കിയിട്ടും ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്നാണ് 65 കുപ്പി ആന്റി വെനം നല്‍കിയത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ക്ക് 65 കുപ്പി ആന്റി വെനം നല്‍കുന്നത് ഇത് ആദ്യമാണ്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് വാവ സുരേഷിന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ അളവില്‍ പ്രവേശിച്ചത് മൂലമാണ് ഇത്രയധികം മരുന്ന് നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.
കോട്ടയം കുറിച്ചി നീലംപേരൂര്‍വച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. പാമ്പിനെ ബലമായി നീക്കിയ ശേഷം തുടയിലെ രക്തം വാവ സുരേഷ് ഞെക്കിക്കളഞ്ഞു. തുടര്‍ന്ന് പാമ്പിനെ പിടികൂടിയ ശേഷമാണ് ആശുപത്രിയിലേക്ക് പുറപ്പെടാന്‍ തയ്യാറായത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരു ഘട്ടത്തില്‍ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ തിരിച്ചുപിടിച്ച വാവ സുരേഷ് സുഖം പ്രാപിച്ചുവരികയാണ്. നാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നാണ് വിവരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…