Categories: Celebrities

തെറ്റായ രീതിയിലാണ് ആ കുട്ടി അതിനെ മനസ്സിലാക്കിയതെന്ന് ആർക്കെങ്കിലും തോന്നി കാണുവോ ? സൂര്യയെ കുറിച്ച് സീരിയല്‍ നടി അശ്വതി‌

സൂര്യ മേനോന്‍ ബിഗ് ബോസ് മൂന്നാം സീസണിലെ ആദ്യ ആഴ്ചയില്‍ ഏറ്റവും വീക്ക് ആയിട്ടുള്ള മത്സരാര്‍ഥിയായിരുന്നു . എന്ത് കാര്യങ്ങൾ  പറഞ്ഞാലും വിഷമിച്ചു കണ്ണുനീർ ഒഴുക്കിയിരിക്കുന്ന സൂര്യയ്ക്ക് പുറത്തും വളരെ ഏറെ വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയിരുന്നു. പക്ഷെ രണ്ടാമത്തെ ആഴ്ചയില്‍ ക്യാപ്റ്റനായി മാറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.മോഹന്‍ലാല്‍  അവസരം നൽകിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ക്കാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കാനാണ്.

surya menon

സൂര്യയെ തെരഞ്ഞെടുത്ത് ക്യാപ്റ്റനാക്കിയത് ഫിറോസ് ഖാന്‍, ഭാര്യ സജ്‌ന, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് . അതിന് ശേഷം സൂര്യ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഒരു ടാസ്‌ക് നല്‍കിയിരുന്നു. മത്സരാര്‍ഥികളുടെ ഫോട്ടോ തിരഞ്ഞെടുത്ത് അതില്‍ ഇഷ്ടമുള്ളത് കൂട്ടി ചേര്‍ക്കാനായിരുന്നു ടാസ്‌ക്. ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തത് സൂര്യയുടെ ഫോട്ടോയാണ്. സൂര്യ കുറച്ച്‌ കൂടി ബോള്‍ഡ് ആകണം, സംസാരിക്കുമ്പോൾ ഉച്ചത്തില്‍ ഉറച്ച്‌ സംസാരിക്കണം തുടങ്ങിയ ഉപദേശങ്ങളും ഭാഗ്യലക്ഷ്മി കൊടുത്തു. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ അത്ര ഇഷ്ടപ്പെടാത്ത രീതിയിലാണ് സൂര്യ മനസിലാക്കിയതെന്ന് പറയുകയാണ് സീരിയല്‍ നടി അശ്വതി. ബിഗ് ബോസിനെ കുറിച്ച്‌ നിരന്തരം റിവ്യൂ എഴുതാറുള്ള നടിയാണ് അശ്വതി. ഇന്ന് സൂര്യയെ കുറിച്ചാണ് നടി തുറന്നെഴുതിയിരിക്കുന്നത്.

surya.image

സൂര്യ.. ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ആ കുട്ടിക്ക് വേണ്ട രീതിയില്‍ ഒരു ശ്രദ്ധ ആരും കൊടുത്തില്ല. അതുമല്ല സകലരോടും കാലുപിടിക്കുന്ന രീതിയില്‍ ആണ് ഓരോ കാര്യങ്ങള്‍ അവതരിപ്പിച്ചതും. അതില്‍ നിന്നു മാറി ബോള്‍ഡ് ആകാനാണ് ഇന്നലെ ഭാഗ്യേച്ചി പറഞ്ഞത്. ഒരു മോട്ടിവേഷന്‍ അല്ലെങ്കില്‍ ഒരു പ്രോത്സാഹനം എന്ന പോലെ. പക്ഷെ ആ കുട്ടി അതിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കി എന്ന് ബിഗ് ബോസ്സ് മലയാളം ‘കാണുന്ന’ ആര്‍ക്കേലും തോന്നിയോ?’ എന്നും അശ്വതി ചോദിക്കുന്നു.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago