മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യഗാനം റിലീസ് ആയി, മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് വ്യൂസുമായി യുട്യൂബ് ട്രെൻഡിങ്ങിൽ ‘ഡോണ്ട് ഗോ’ ഗാനം

പ്രേക്ഷക പ്രശംസ നേടി തിയറ്ററിൽ വൻ വിജയം സൃഷ്ടിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങിൽ ആണ് ഗാനം പുറത്തിറക്കിയത്. മമ്മൂട്ടി, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, എസ് ജോർജ് ,ട്രൂത് ഗ്ലോബൽ ഫിലിംസ് ഓണർ സമദ് എന്നിവർ പങ്കെടുത്തു . മിഥുൻ മുകുന്ദന്റെ സംഗീത സംവിധാനത്തിൽ എസ്. എ, മമ്മൂട്ടിയുടെ പേരക്കുട്ടി കൂടിയായ അധ്യാൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് എ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് ഹൃദയ്‌ ഗോസ്വാമി, റെക്കോർടിസ്റ്റ് ആൻഡ് സ്റ്റുഡിയോസ് അമിത് സച്‌ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്,അമാനി കെ എൽ ടെൻ, ആർ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്.

ഈ ഗാനത്തെക്കുറിച്ചു സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ പറഞ്ഞത് ഇപ്രകാരമാണ് “ബാക്ക്ഗ്രൗണ്ട് സ്കോറായി ആദ്യം ചെയ്ത ഇൻസ്ട്രുമെന്റ് ട്രാക്കായിരുന്നു ആദ്യം ഇത്. റോഷാക്കിൽ മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണിയുടെ വനവാസരംഗങ്ങളിലേക്കു എസ്. എ എഴുതിയ വരികളും സ്റ്റൈലും ഒത്തിരി ഇഷ്ടപെട്ടത് കൊണ്ടാണ് ഈ ട്രാക്കിനെ ഇൻസ്ട്രുമെന്റൽ ആക്കി മാറ്റാമെന്ന ഐഡിയ വന്നത്. നിസ്സാം ബഷീറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അതിനു സ്വീകാര്യത ലഭിക്കുകയും അദ്ദേഹത്തിന്റെ ഐഡിയ കൂടെ ചേർത്ത് Dont Go എന്ന ഗാനം പൂർത്തിയാക്കി. ഗാനം പൂർത്തിയായപ്പോൾ സിനിമയുടെ മുന്നോട്ടുള്ള യാത്ര ഗംഭീരമാക്കാൻ സഹായകമായെന്നു നിസാമിനും എനിക്കും തോന്നിയിരുന്നു”. വൻ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് റോഷാക്കിനു ലഭിക്കുന്നത്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രോജെക്ട് ഡിസൈനർ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് , ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി ആർ ഓ : പ്രതീഷ് ശേഖർ.

 

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago